Latest NewsKeralaNews

അയ്യപ്പൻ വിളക്കിനിടെ ആനയിടഞ്ഞു: പാപ്പാൻ ഉൾപ്പെടെ 5 പേർക്ക് പരിക്കേറ്റു

പാലക്കാട്: അയ്യപ്പൻ വിളക്കിനിടെ ആനയിടഞ്ഞു. പാലക്കാടാണ് സംഭവം. വണ്ടാഴി ചന്ദനാംപറമ്പ് അയ്യപ്പൻവിളക്കിന്റെ പാലക്കൊമ്പ് എഴുന്നള്ളത്തിനിടെയാണ് ആനയിടഞ്ഞത്. പാപ്പാൻ ഉൾപ്പെടെ 5 പേർക്ക് പരിക്കേറ്റു. ആനപ്പുറത്ത് ഉണ്ടായിരുന്ന കിഴക്കഞ്ചേരി പുന്നപ്പാടം സ്വദേശി അജിത്ത്, ഇളവംപാടം സ്വദേശി വൈശാഖ്, എരിക്കിൻചിറ ജിത്തു, വണ്ടാഴി സ്വദേശിനി തങ്കമണി, ആനയുടെ പാപ്പാൻ തുടങ്ങിയവർക്കാണ് പരിക്കേറ്റത്.

Read Also: സിക്കിമിലെ വാഹനാപകടം: വീരമൃത്യു വരിച്ച സൈനികരുടെ കുടുംബത്തിന് 50 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് ഉത്തർപ്രദേശ് സർക്കാർ

ചിറക്കൽ ശബരിനാഥൻ എന്ന ആനയാണ് ഇടഞ്ഞത്. പരിക്കേറ്റവരെ തൃശ്ശൂർ മെഡിക്കൽ കോളേജിലും നെന്മാറയിലെ സ്വകാര്യ ആശുപത്രിയിയിലും പ്രവേശിപ്പിച്ചു. ആനയിടഞ്ഞതിന് പിന്നാലെ പാപ്പാൻമാർ പെട്ടെന്ന് തന്നെ ആനയെ തളച്ചു. അതിനാൽ കൂടുതാൽ നാശനഷ്ടങ്ങളോ ആളപായമോ സംഭവിച്ചിട്ടില്ല.

Read Also: യേശു ക്രിസ്തുവിന്റെ മനുഷ്യസ്‌നേഹം നമുക്കു പ്രചോദനമാകട്ടെ: ക്രിസ്മസ് ദിന സന്ദേശം പങ്കുവെച്ച് മുഖ്യമന്ത്രി

shortlink

Related Articles

Post Your Comments

Related Articles


Back to top button