മുംബൈ: ജയില്‍ മോചിതനായതിന് ശേഷം തന്റെ ജീവിതം മകള്‍ക്ക് വേണ്ടി ചെലവഴിക്കുമെന്നും പുസ്തകങ്ങള്‍ എഴുതുമെന്നും വ്യക്തമാക്കി ചാൾസ് ശോഭരാജ്. 2016 ല്‍ തന്റെ ജയില്‍മോചനം ഉറപ്പായ സമയത്ത് ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ ഇമെയില്‍ അഭിമുഖത്തില്‍ ആണ് ചാൾസ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. ജയിൽ മോചിതനായ ശേഷം മാത്രം അഭിമുഖം പുറത്ത് വിടാവൂ എന്നൊരു നിബന്ധനയും ചാൾസ് ഇന്ത്യൻ എക്പ്രസുമായി നടത്തിയിരുന്നു. കഴിഞ്ഞ ദിവസമാണ് ചാള്‍സിനെ നേപ്പാള്‍ ജയില്‍ മോചിതനാക്കി ഫ്രാന്‍സിലേക്ക് നാടുകടത്തിയത്. ഇതിന് പിന്നാലെയാണ് അഭിമുഖം പുറത്തുവിട്ടത്.
‘ഫ്രാന്‍സിലുള്ള തന്റെ കുടുംബത്തിനടുത്തേക്കാണ് പോവുക. ജീന്‍ ചാഴ്‌സ് ഡെനിവുമായി ചേര്‍ന്നെഴുതിയ പുസ്തകം പ്രസിദ്ധീകരിക്കണം. പ്രചാരണ പരിപാടികളിലും ഡോക്യുമെന്ററി നിർണമാണങ്ങളിലും പങ്കാളി ആകണം. ഒരു പുസ്തകം കൂടി എഴുതണം’ എന്നതൊക്കെയാണ് ചാൾസിന്റെ ഭാവി പരിപാടികൾ. പാരീസില്‍ ചാള്‍സിന് ഒരു മകളുണ്ട്. നേപ്പാളിലായിരുന്നപ്പോള്‍ തന്റെ അഭിഭാഷകന്റെ മകളെ ചാള്‍സ് വിവാഹം ചെയ്തിരുന്നു.
തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ 1970-കളില്‍ ഭീതിവിതച്ച ഫ്രഞ്ച് കൊലയാളിയാണ് ചാള്‍സ് ശോഭ് രാജ് (78). ചാള്‍സിനെ മോചിപ്പിക്കാന്‍ നേപ്പാള്‍ സുപ്രീംകോടതി ബുധനാഴ്ച ഉത്തരവിട്ടിരുന്നു. പ്രായം കണക്കിലെടുത്തതായിരുന്നു ഈ ഉത്തരവ്.
Post Your Comments