ഹരിപ്പാട്: രാവിലെ നടക്കാനിറങ്ങിയ യുവാവിനെ വീടിന് സമീപത്തെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ആറാട്ടുപുഴ കിഴക്കേക്കര പട്ടോളിമാർക്കറ്റ് വാഴശ്ശേരിൽ പുതുവൽ വിശ്വംഭരന്റെ മകൻ സനിൽകുമാറിനെ(38)യാണ് മരിച്ച നിലയിൽ കണ്ടത്. കഴിഞ്ഞ ദിവസം രാവിലെ ഉറക്കമുണർന്നെണീറ്റ ഇയാൾ വീടിനു സൈഡിലുള്ള റോഡിലൂടെ നടന്നു പോകുന്നത് വീട്ടുകാര്‍ കണ്ടിരുന്നു.
പുറത്തേക്ക് പോയി ഏറെ നേരമായിട്ടും കാണാത്തതിനെ തുടർന്ന് ബന്ധുക്കള്‍ തിരക്കിച്ചെന്നപ്പോഴാണ് കായലിലേക്കു നീരൊഴുക്കുളള ചെറിയ തോട്ടിൽ മരിച്ച നിലയിൽ കണ്ടത്.
സംഭവത്തില്‍ പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. അമ്മ: രാധാമണി. ഭാര്യ: ലതിക. മക്കൾ: കാശിനാഥൻ, കീർത്തി.
Post Your Comments