ടാറ്റ എഐഎ ലൈഫ് ഇൻഷുറൻസിന്റെ നേതൃത്വത്തിൽ ഏറ്റവും പുതിയ റൈഡർ പാക്കേജുകൾ അവതരിപ്പിച്ചു. വെറ്റാലിറ്റി പ്രൊട്ടക്ട്, വെറ്റാലിറ്റി ഹെൽത്ത് എന്നിങ്ങനെയുളള രണ്ട് റൈഡർ പാക്കേജുകളാണ് അവതരിപ്പിച്ചിരിക്കുന്നത്. ഈ പ്ലാനുകളിൽ ടേം, സേവിംഗ്, റിട്ടയർമെന്റ് എന്നിവയിൽ ലഭ്യമായ റൈഡറുകൾ വാങ്ങുന്നതിലൂടെ ഉപഭോക്താക്കൾക്ക് ഹോളിസ്റ്റിക് വെൽനസ് പ്ലാറ്റ്ഫോം പ്രയോജനപ്പെടുത്താവുന്നതാണ്. പ്രമുഖ ലൈഫ് ഇൻഷുറൻസ് കമ്പനിയായ ടാറ്റ എഐഎ ലൈഫ് ഇൻഷുറൻസിന്റെ റൈഡർ പദ്ധതികളെക്കുറിച്ച് കൂടുതൽ അറിയാം.
ഇൻഷുറൻസ് പോളിസിയോടൊപ്പം ചെറിയ തുകയുടെ അധിക പ്രീമിയങ്ങൾ അടച്ചാൽ റൈഡർ പാക്കേജുകളിലൂടെ ഉപയോക്താക്കൾക്ക് നിരവധി ആനുകൂല്യങ്ങൾ ലഭിക്കുന്നതാണ്. വെറ്റാലിറ്റി പ്രൊട്ടക്ട് റൈഡർ പാക്കേജിലൂടെ ഉപയോക്താക്കൾക്ക് അവരുടെ ടേം ഇൻഷുറൻസ് പരിരക്ഷ വർദ്ധിപ്പിക്കാനുളള ഓപ്ഷന്‍ ലഭിക്കും. കൂടാതെ, അപകട മരണം, ആകസ്മികമായ മൊത്തവും സ്ഥിരമായ വൈകല്യവും പോലുള്ളവയ്ക്ക് പ്രത്യേക പരിരക്ഷയും വാഗ്ദാനം ചെയ്യുന്നുണ്ട്.
Also Read: സംസ്ഥാനത്ത് മാറ്റമില്ലാതെ ഇന്ധനവില, പ്രധാന നഗരങ്ങളിലെ നിരക്കുകൾ അറിയാം
Post Your Comments