Latest NewsKeralaNews

പാകിസ്ഥാന്‍ ലഹരി സംഘമായ ഹാജി സലിമിന്റെ കണ്ണികള്‍ കേരളത്തിലും സജീവം: ദേശീയ അന്വേഷണ ഏജന്‍സിയായ എന്‍ഐഎ

 

കൊച്ചി: പാകിസ്ഥാന്‍ ലഹരി സംഘമായ ഹാജി സലിം നെറ്റ്വര്‍ക്കിന്റെ കണ്ണികള്‍ കേരളത്തിലും സജീവമാണെന്നു ദേശീയ അന്വേഷണ ഏജന്‍സിയായ എന്‍ഐഎ കണ്ടെത്തി. വിഴിഞ്ഞം തീരക്കടലില്‍ അറസ്റ്റിലായ ശ്രീലങ്കന്‍ സ്വദേശികളെ ജയിലില്‍ ചോദ്യം ചെയ്തപ്പോഴാണ് ഇക്കാര്യം ബോധ്യപ്പെട്ടത്. പാകിസ്ഥാന്‍ തീരത്തുനിന്നു മത്സ്യബന്ധന ബോട്ടില്‍ ഇവര്‍ വന്‍തോതില്‍ രാസലഹരിയും ആയുധങ്ങളും ഇന്ത്യയും ശ്രീലങ്കയും അടക്കമുള്ള അയല്‍രാജ്യങ്ങളിലേക്കു കടത്തുന്നതായും എന്‍ഐഎ പറയുന്നു. വേലുപ്പിള്ള പ്രഭാകരന്‍ കൊല്ലപ്പെട്ട ശേഷം നിര്‍ജീവമായ എല്‍ടിടിഇയുടെ സ്ലീപ്പിങ് സെല്ലുകളെയാണു ലഹരികടത്തിനു ദുരുപയോഗിക്കുന്നത്.

Read Also:അമ്മയെ പറഞ്ഞ് ഒഴിവാക്കി, ആ പ്രമുഖ നടന്‍ റൂമില്‍ വന്നു: തുറന്നു പറഞ്ഞ് നടി മഹിമ

എന്‍ഐഎ അറസ്റ്റ് ചെയ്ത ശ്രീലങ്ക സ്വദേശി സി.ഗുണശേഖരന്‍ നല്‍കിയ മൊഴികളുടെ അടിസ്ഥാനത്തിലാണ് എന്‍ഐഎ അന്വേഷണം വ്യാപിപ്പിക്കുന്നത്. ഇന്ത്യയിലും ശ്രീലങ്കയിലും എല്‍ടിടിഇയുടെ പ്രവര്‍ത്തനം വീണ്ടും സജീവമാക്കാനുള്ള പണം നല്‍കുന്നതു ഹാജി സലിം നെറ്റ്വര്‍ക്കാണെന്നു ഗുണശേഖരന്‍ വെളിപ്പെടുത്തിയിട്ടുണ്ട്. കടല്‍മാര്‍ഗം ലഹരിയും ആയുധങ്ങളും കടത്തുന്നതിനു പ്രതിഫലമായാണു പണം നല്‍കുന്നത്. ഇറാന്‍ സ്വദേശികളെയും ലഹരി-ആയുധക്കടത്തിനു നിയോഗിച്ചിട്ടുണ്ട്.

തമിഴ്‌നാട്ടിലെ തിരുച്ചിറപ്പിള്ളി ജയിലില്‍ കഴിയുന്ന ഗുണശേഖരന്‍ അടക്കമുള്ള ശ്രീലങ്കന്‍ സ്വദേശികളുടെ മൊഴികള്‍ എന്‍ഐഎ വിശദമായി രേഖപ്പെടുത്തും. രാസലഹരിമരുന്ന് അഫ്ഗാനിസ്ഥാനില്‍നിന്നും ആയുധങ്ങള്‍ പാകിസ്ഥാനില്‍നിന്നുമാണു ഹാജി സലിം സംഘം സ്വരൂപിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button