വർക്കിംഗ് ഇൻഡസ്ട്രിയിൽ ഇന്നും സംസാര വിഷയമായ ഒന്നാണ് പീരിയഡ്സ് ലീവ്. ഇന്ന് ലോകത്താകമാനുമുള്ള പല കമ്പനികളും പീരിയഡ്സ് ലീവ് അനുവദിക്കുന്നുണ്ട്. അത്തരത്തിൽ ആർത്തവ കാലത്ത് ആശ്വാസമാകുന്ന തീരുമാനവുമായി എത്തിയിരിക്കുകയാണ് ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയായ ഓറിയന്റ് ഇലക്ട്രിക്. സ്വിഗ്ഗി, സൊമാറ്റോ, ബൈജൂസ് പോലുള്ള സ്ഥാപനങ്ങൾക്ക് പിന്നാലെയാണ് പീരിയഡ്സ് ലീവുമായി ഓറിയന്റും രംഗത്തെത്തിയിരിക്കുന്നത്.
പീരിയഡ്സ് ലീവ് പോളിസിയിലൂടെ എല്ലാ വനിതാ ജീവനക്കാർക്കും മികച്ച തൊഴിൽ അന്തരീക്ഷം സൃഷ്ടിക്കുക എന്നതാണ് കമ്പനി ലക്ഷ്യമിടുന്നത്. പീരിയഡ്സ് സമയങ്ങളിൽ അവധിക്ക് അപേക്ഷിക്കുമ്പോൾ സ്ത്രീ ജീവനക്കാർക്ക് തോന്നുന്ന നാണക്കേട്, ബുദ്ധിമുട്ട് തുടങ്ങിയ പ്രശ്നങ്ങൾ ഇതിലൂടെ പരിഹരിക്കാൻ സാധിക്കും. കൺസ്യൂമർ ഇലക്ട്രിക്കൽ ഉൽപ്പന്നങ്ങൾ കൈകാര്യം ചെയ്യുന്ന കമ്പനിയാണ് ഓറിയന്റ് ഇലക്ട്രിക്.
Also Read: ഇഞ്ചിയുടെ അമിത ഉപയോഗം ചില ആരോഗ്യ പ്രശ്നങ്ങൾക്ക് വഴിയൊരുക്കും!
ഇന്ത്യയ്ക്ക് പുറമേ, ജപ്പാൻ, ദക്ഷിണ കൊറിയ, സ്പെയിൻ, തായ്‌വാൻ, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളിലെ കമ്പനികൾ സ്ത്രീകൾക്ക് പീരിഡ്സ് ലീവ് അനുവദിക്കുന്നുണ്ട്. പോളിസി പ്രകാരം, ഒന്നോ രണ്ടോ ദിവസം ലീവ് എടുക്കാൻ സാധിക്കുന്നതാണ്.
Post Your Comments