MollywoodLatest NewsCinemaNews

ശങ്കര്‍ മോഹന്‍ നടത്തിയ ജാതീയ വിവേചനത്തില്‍ പ്രതികരണവുമായി നടൻ ജഗദീഷ്

കെആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ശങ്കര്‍ മോഹന്‍ നടത്തിയ ജാതീയ വിവേചനത്തില്‍ പ്രതികരണവുമായി നടൻ ജഗദീഷ്. പ്രശ്നത്തെ കുറിച്ച് പറയുന്നതിലും നല്ലത് അത് ഒത്തുതീർപ്പാക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്നും ഈ പ്രശ്നത്തിന് പരിഹാരം കാണുക എന്നതാണ് ഏറ്റവും നല്ല വഴിയെന്നും ജഗദീഷ് പറഞ്ഞു. ‘കാപ്പ’ സിനിമയുടെ പ്രൊമോഷനിടെയാണ് താരം പ്രതികരിച്ചത്.

‘ഈ പ്രശ്നത്തെ കുറിച്ച് പറയുന്നതിലും നല്ലത് ഇത് എങ്ങനെ ഒത്തുതീർപ്പാക്കാം എന്നാണ് ഞാൻ ആലോചിക്കുന്നത്. അനീതി അറിഞ്ഞോ അറിയാതെയോ നടന്നിട്ടുണ്ടെങ്കിൽ അതിന് പരിഹാരങ്ങൾ ഉണ്ട്. ലോകം നിലനിൽക്കുന്നോളം കാലം പ്രശ്നങ്ങൾ ഉണ്ടാവും. പ്രശ്നങ്ങൾ ഇല്ലാതെ ഒരു മേഖല ഉണ്ടാവില്ല. അതുകൊണ്ട് ഈ പ്രശ്നത്തിന് പരിഹാരം കാണുക എന്നതാണ് ഏറ്റവും നല്ല വഴി’.

‘അവിടെയുള്ള പ്രശ്നങ്ങൾ എന്താണെന്ന് മനസിലാക്കി അതിൽ ആരാണ് വിട്ടുവീഴ്ച ചെയേണ്ടത് ആരുടെ ഭാഗത്താണ് തെറ്റ് അതിനെ വിലയിരുത്താൻ നമ്മുക്ക് കഴിയില്ല. ഒരു കൂട്ടർ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അവർ അത് ഏറ്റ്പറഞ്ഞാൽ പ്രശ്നം തീരും. വിദ്യാർത്ഥികളുടെ പ്രശ്നങ്ങൾ മനസിലാക്കി അതിനുള്ള പരിഹാരം വേണം’ ജഗദീഷ് പറഞ്ഞു.

Read Also:- സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് മയക്കുമരുന്ന് മാഫിയ സംഘം, രക്ഷിതാക്കള്‍ ജാഗ്രത പുലര്‍ത്തണം: മുഖ്യമന്ത്രി പിണറായി വിജയന്‍

കെആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ശങ്കര്‍ മോഹനെ പിന്തുണയ്ക്കുന്ന അടൂര്‍ ഗോപാലകൃഷ്ണനെതിരേ നേരത്തേ പ്രതിഷേധമുണ്ടായിരുന്നു. കേരള ചലച്ചിത്ര അക്കാദമി തളിപ്പറമ്പില്‍ നടത്തുന്ന ഹാപ്പിനെസ് ഇന്റര്‍നാഷണല്‍ ഫെസ്റ്റിവലിന്റെ ഉദ്ഘാടകനായി അടൂരിനെ തീരുമാനിച്ചതോടെ, മേളയില്‍നിന്ന് ‘ഫ്രീഡം ഫൈറ്റ്’ സിനിമ പിന്‍വലിക്കുകയാണെന്ന് സംവിധായകന്‍ ജിയോ ബേബി അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button