
കുറഞ്ഞ വിലയിൽ ഐഫോൺ വാങ്ങാൻ ഇഷ്ടപ്പെടുന്നവരാണ് മിക്ക ആളുകളും. അത്തരത്തിൽ, ഐഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് ആപ്പിൾ. കഴിഞ്ഞ വർഷം ആപ്പിൾ പുറത്തിറക്കിയ ഐഫോൺ 14- നാണ് വമ്പിച്ച വിലക്കിഴിവ് പ്രഖ്യാപിച്ചിരിക്കുന്നത്. നിലവിൽ, ഏറ്റവും കുറഞ്ഞ വിലയ്ക്കാണ് ഐഫോണുകൾ വിൽക്കുന്നത്. ഈ ഓഫറിനെ കുറിച്ച് കൂടുതൽ അറിയാം.
കഴിഞ്ഞ വർഷം ഐഫോൺ 14 ലോഞ്ച് ചെയ്യുമ്പോൾ 79,900 രൂപയായിരുന്നു വില. നിലവിൽ, ആമസോണിൽ ഐഫോൺ 14- ന്റെ വിലയിൽ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. എച്ച്ഡിഎഫ്സി ബാങ്കിന്റെ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് പർച്ചേസ് ചെയ്യുന്നവർക്ക് 5,000 രൂപയുടെ ഇൻസ്റ്റന്റ് ക്യാഷ് ബാക്കാണ് ലഭിക്കുക. കൂടാതെ, 16,300 രൂപയുടെ എക്സ്ചേഞ്ച് ഓഫറും വാഗ്ദാനം ചെയ്യുന്നുണ്ട്.
Also Read: പീരിയഡ്സ് സമയത്ത് ലീവ് എടുക്കാം, ആശ്വാസ തീരുമാനവുമായി ഓറിയന്റ് ഇലക്ട്രിക്
എച്ച്ഡിഎഫ്സി ക്രെഡിറ്റ് കാർഡ് പർച്ചേസ്, എക്സ്ചേഞ്ച് ഓഫർ എന്നിവ പൂർണമായി പ്രയോജനപ്പെടുത്തിയാൽ ഐഫോൺ 14 ഏറ്റവും കുറഞ്ഞ നിരക്കായ 56,600 രൂപയ്ക്ക് വാങ്ങാൻ കഴിയും. ലോഞ്ച് ചെയ്തതിനുശേഷം ഇതാദ്യമായാണ് ഐഫോൺ 14- ന്റെ വില 60,000 രൂപയ്ക്ക് താഴെയാകുന്നത്.
Post Your Comments