Latest NewsKeralaNews

തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ അതി തീവ്ര ന്യൂനമര്‍ദ്ദം, സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ അതി തീവ്ര ന്യൂനമര്‍ദ്ദം രൂപപ്പെടുന്നതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അടുത്ത 48 മണിക്കൂറില്‍ പടിഞ്ഞാറ് – തെക്ക് പടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ചു ശ്രീലങ്ക വഴി കോമോറിന്‍ തീരത്തേക്കു നീങ്ങാന്‍ സാധ്യത. ഇതിന്റെ ഫലമായി തെക്കന്‍ കേരളത്തില്‍ ഡിസംബര്‍ 26ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കു സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

തമിഴ്‌നാട്, കേരളം എന്നിവിടങ്ങളിലും ആന്ധ്രാ പ്രദേശത്തിന്റെ തീരമേഖലകളിലും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം.

ഉത്തരേന്ത്യയിൽ കനത്ത മൂടൽ മഞ്ഞിനും സാധ്യത പ്രവചിക്കുന്നുണ്ട്. പഞ്ചാബ്, ഹരിയാന, ചണ്ഡീഗഡ്, ഉത്തർ പ്രദേശ് തുടങ്ങിയ പ്രദേശങ്ങളിലാണ് കനത്ത മൂടൽമഞ്ഞിന് സാധ്യത. ഹിമാലയൻ പ്രദേശങ്ങളിൽ മഞ്ഞ് വീഴ്ചയ്ക്കും സാധ്യതയുണ്ട്.

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button