മനഃപൂര്‍വം കോവിഡ് ബാധിതയായെന്ന് വെളിപ്പെടുത്തിയ ചൈനീസ് ഗായിക ജെയ്ൻ ഷാങിനെതിരെ കടുത്ത സൈബര്‍ ആക്രമണം. കോവിഡ് കേസുകൾ ചൈനയില്‍ കുത്തനെ കൂടുകയും വലിയ പ്രതിസന്ധി ഉണ്ടാക്കുന്നതിനിടെയാണ് താരത്തിന്റെ ഈ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ. ചൈനീസ് മൈക്രോ ബ്ലോഗിങ് വെബ്സൈറ്റായ വെയ്ബോയിലൂടെയായിരുന്നു താരത്തിന്റെ വെളിപ്പെടുത്തൽ.
കോവിഡ് പോസിറ്റീവായ സുഹൃത്തുക്കളെ സമീപിച്ച് അവരുമായി അടുത്ത് ഇടപഴകിയാണ് തനിക്ക് വൈറസ് ബാധിച്ചതെന്ന് ഗായിക സോഷ്യൽ മീഡിയയിൽ സമ്മതിച്ചു. ‘രോഗം വരണമെന്ന ഉദ്ദേശത്തോടെ ഷീപ്പുകളുടെ വസതി സന്ദര്‍ശിച്ചു’ എന്നാണവര്‍ ബ്ലോഗിലൂടെ അറിയിച്ചത്.
സൗത്ത് ചൈന മോണിംഗ് പോസ്റ്റ് പറയുന്നതനുസരിച്ച്, ചൈനയിലെ മെയിൻലാൻഡിലെ വൈറസ് വാഹകരുടെ പദമായ ‘ഷീപ്പുകളുടെ’ വീടുകൾ താൻ സന്ദർശിച്ചതായി ഗായിക വെയ്ബോയില് പോസ്റ്റ് ചെയ്തു.
Read Also:- നാരങ്ങാ വെള്ളത്തോടൊപ്പം മഞ്ഞൾപ്പൊടി ചേർത്തു കുടിച്ചാൽ..
ജെയ്ൻ ഷാങിന്റെ പുതുവത്സരാഘോഷ പരിപാടി അമേരിക്കയില്‍ നടക്കാനിരിക്കുകയാണ്.
ഈ പ്രോഗ്രാമിനിടെ കോവിഡ് ബാധിക്കുമെന്ന ആശങ്കയാണ് ഇങ്ങനെയൊരു സാഹസത്തിന് ഗായികയെ പ്രേരിപ്പിച്ചത്.
Post Your Comments