Latest NewsNewsIndia

ക്രിസ്മസ് വിന്റര്‍ സ്‌പെഷ്യലായി രണ്ട് അധിക ട്രെയിനുകള്‍ കൂടി അനുവദിച്ചു

തിരുവനന്തപുരം: ക്രിസ്മസ് വിന്റര്‍ സ്‌പെഷ്യലായി രണ്ട് അധിക ട്രെയിനുകള്‍ കൂടി അനുവദിച്ചു. കൊച്ചുവേളി – മൈസൂരു റൂട്ടിലാണ് സ്‌പെഷ്യല്‍ ട്രെയിനുകള്‍ അനുവദിച്ചത്. മൈസൂരു ജംഗ്ക്ഷന്‍- കൊച്ചുവേളി സ്‌പെഷ്യല്‍ ട്രെയിന്‍ നാളെയും 25നും സര്‍വീസ് നടത്തും. കൊച്ചുവേളി-മൈസൂരു ജംഗ്ക്ഷന്‍ സ്‌പെഷ്യല്‍ ട്രെയിന്‍ 24നും, 26നുമാണ് സര്‍വീസ് നടത്തുക. അവധിക്കാല യാത്ര തിരക്ക് കണക്കിലെടുത്താണ് സ്‌പെഷ്യല്‍ ട്രെയിനുകള്‍ അനുവദിച്ചത്.

Read Also: വായ്പകൾക്ക് ഇനി ചിലവേറും, നിരക്കുകൾ കുത്തനെ ഉയർത്തി ഈ ബാങ്ക്

കേരളത്തിലേക്ക് 51 സ്‌പെഷ്യല്‍ ട്രെയിനുകള്‍ നേരത്തെ അനുവദിച്ചിരുന്നു. ക്രിസ്മസ്, ന്യൂ ഇയര്‍ സമയത്തെ യാത്രാ ക്ലേശം പരിഹരിക്കാന്‍ ദക്ഷിണ റെയില്‍വേ അനുവദിച്ച സ്‌പെഷ്യല്‍ ട്രെയിനുകള്‍ ഇന്ന് മുതല്‍ ഓടിത്തുടങ്ങി. എറണാകുളം ജംഗ്ക്ഷന്‍- ചെന്നൈ, ചെന്നൈ എഗ്മോര്‍ – കൊല്ലം, എറണാകുളം ജംഗ്ക്ഷന്‍-വേളാങ്കണി,എറണാകുളം ജംഗ്ക്ഷന്‍- താമ്പ്രം റൂട്ടുകളിലും തിരിച്ചുമാണ് സ്‌പെഷ്യല്‍ ട്രെയിനുകള്‍.

പാലക്കാട് വഴിയും ചെങ്കോട്ട വഴിയുമാണ് അധിക ട്രെയിനുകള്‍. ആകെ 51 സ്‌പെഷ്യല്‍ ട്രെയിനുകളാണ് ക്രിസ്മസ്, ന്യൂ ഇയര്‍ കാലത്ത് കേരളത്തിനായി അനുവദിച്ചിട്ടുള്ളത്. ഇന്ന് മുതല്‍ ജനുവരി 2 വരെയാണ് സ്‌പെഷ്യല്‍ ട്രെയിനുകളുടെ സര്‍വീസ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button