അബുദാബി: യുഎഇയുടെ വിവിധ ഭാഗങ്ങളിൽ മഴയ്ക്ക് സാധ്യത. രാജ്യത്തിന്റെ കിഴക്ക് ഭാഗങ്ങളിലും വടക്കൻ മേഖലകളിലും മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വിദഗ്ധർ വ്യക്തമാക്കുന്നത്.
താപനില കുറയാനും സാധ്യതയുണ്ട്. അബുദാബിയിൽ 27 ഡിഗ്രി സെൽഷ്യസും ദുബായിൽ 28 ഡിഗ്രി സെൽഷ്യസുമാണ് താപനില. മഴ ശക്തമാകുന്ന പശ്ചാത്തലത്തിൽ അധികൃതർ ജനങ്ങൾക്ക് സുരക്ഷാ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും നിർദ്ദേശമുണ്ട്.
ഡ്രൈവർമാർ വാഹനമോടിക്കുമ്പോൾ ഇൻഫർമേഷൻ ബോർഡുകളിൽ പ്രദർശിപ്പിച്ചിരിക്കുന്ന വേഗപരിധി പാലിക്കണമെന്ന് അധികൃതർ നിർദ്ദേശം നൽകി.
Read Also: ചൈനയില്‍ കൊറോണ പടര്‍ന്നു പിടിക്കുന്നു, മൃതദേഹങ്ങള്‍ കുന്നുകൂടുന്നു: ആശങ്കയില്‍ ലോകാരോഗ്യ സംഘടന
Post Your Comments