Latest NewsNewsBusiness

ആഭ്യന്തര സൂചികകൾ നിറം മങ്ങി, വ്യാപാരം നഷ്ടത്തിൽ അവസാനിപ്പിച്ചു

സെൻസെക്സ് 60,826- ലാണ് വ്യാപാരം അവസാനിപ്പിച്ചത്

ആഭ്യന്തര സൂചികകൾ നിറം മങ്ങിയതോടെ നഷ്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി. ഏതാനും ദിവസങ്ങളായി വ്യാപാരം നഷ്ടത്തിലാണ് അവസാനിപ്പിച്ചത്. സെൻസെക്സ് 241.02 പോയിന്റാണ് ഇടിഞ്ഞത്. ഇതോടെ, സെൻസെക്സ് 60,826- ൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 71.80 പോയിന്റ് നഷ്ടത്തിൽ 18,127.30- ലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇന്ന് ഓഹരി വിപണിയിൽ ഏകദേശം 754 ഓഹരികൾ മുന്നേറിയും, 2699 ഓഹരികൾ ഇടിഞ്ഞും, 86 ഓഹരികൾ മാറ്റമില്ലാതെയും തുടർന്നിട്ടുണ്ട്.

ഇന്ന് നിഫ്റ്റിയിൽ സൺ ഫാർമ, ഭാരതി എയർടെൽ, എച്ച്സിഎൽ ടെക് എന്നിവയുടെ ഓഹരികൾ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. അതേസമയം, യുപിഎൽ, എം ആൻഡ് എം, ബജാജ് ഫിൻസെർവ്, ഐഷർ, ടാറ്റ മോട്ടോഴ്‌സ് തുടങ്ങിയവയുടെ ഓഹരികൾക്ക് നേരിയ തോതിൽ മങ്ങലേറ്റു.

Also Read: ആരോഗ്യ പ്രശ്നങ്ങൾ മറച്ചുവച്ച് വാഹനമോടിക്കുന്നവർക്കെതിരെ നടപടി: മുന്നറിയിപ്പുമായി അധികൃതർ

shortlink

Related Articles

Post Your Comments

Related Articles


Back to top button