Latest NewsInternational

മദ്യലഹരിയിൽ യുവാവിനെ ബലാല്‍സംഗം ചെയ്യുമെന്ന് ഭീഷണിമുഴക്കി നാല്‍പതുകാരി: ജനനേന്ദ്രിയത്തിന് നേരെയും ആക്രമണം

അമിതമായ മദ്യലഹരിയില്‍ യുവാവിന് നേരെ ആക്രമണം നടത്തിയ നാല്‍പതുകാരിയായ വീട്ടമ്മയ്‌ക്ക് ശിക്ഷ വിധിച്ച്‌ കോടതി. മാഞ്ചസ്റ്ററിൽ ആണ് സംഭവം. ആറ് കുട്ടികളുടെ അമ്മയായ ജെമ്മ വൈറ്റ്‌സൈഡ് എന്ന യുവതിയാണ് ലൈംഗികാതിക്രമം നടത്തിയത്. ലിവ‌ര്‍പൂളിലെ ഗൂഡീസണ്‍ പാര്‍ക്കില്‍ ഫെബ്രുവരി 26നായിരുന്നു സംഭവം.

മാഞ്ചസ്‌റ്റര്‍ സിറ്റി ആരാധികയായ ജെമ്മ സംഭവദിവസം അമിതമായി മദ്യപിച്ചിരുന്നു. മത്സരം കാണാനെത്തിയ എവര്‍ടണ്‍ ആരാധകനായ യുവാവിനെ പിന്നില്‍ നിന്നെത്തിയ ജെമ്മ ദേഹത്ത് ഉരസുകയും യുവാവിന്റെ ജനനേന്ദ്രിയത്തില്‍ കടന്നുപിടിച്ച്‌ ബലാല്‍സംഗ ഭീഷണി മുഴക്കുകയുമായിരുന്നു. അപ്രതീക്ഷിത ആക്രമണത്തില്‍ യുവാവ് ഞെട്ടിത്തരിച്ചു. സംഭവത്തില്‍ പുരുഷന്മാര്‍ക്ക് തുല്യമായ ശിക്ഷ നല്‍കണമെന്ന് ഇരയായ യുവാവ് വാദിച്ചെങ്കിലും ജെമ്മയ്‌ക്ക് കോടതി നല്ലനടപ്പ് ശിക്ഷയാണ് പ്രധാനമായും വിധിച്ചത്. മാത്രമല്ല495 യൂറോ പിഴശിക്ഷയും വിധിച്ചു. ഇതില്‍ 400 യൂറോയും ഇരയായ യുവാവിനാണ് നല്‍കേണ്ടത്.

സംഭവസമയത്ത് ജെമ്മ അമിതമായി മദ്യപിച്ച നിലയിലായിരുന്നെന്ന് അതിക്രമത്തിനിരയായ യുവാവ് പറഞ്ഞു. ബ്രിട്ടണില്‍ ഇരുപതില്‍ ഒന്ന് പുരുഷന്മാ‌ര്‍ക്ക് നേരെ ലൈംഗികാതിക്രമ ശ്രമമുണ്ടാകുകയോ ആക്രമിക്കപ്പെടുകയോ ചെയ്യപ്പെടുന്നുണ്ടെന്നാണ് ലഭ്യമായ കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇതിനിടെയാണ് ഈ സംഭവം.

shortlink

Related Articles

Post Your Comments

Related Articles


Back to top button