Latest NewsNewsIndia

ചൈനയില്‍ പടര്‍ന്നു പിടിച്ച കൊറോണയുടെ ബിഎഫ് വകഭേദം ഇന്ത്യയിലും, ഉന്നതതല യോഗം വിളിച്ച് പ്രധാനമന്ത്രി മോദി

കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ വിളിച്ചുചേര്‍ത്ത കോവിഡ് കര്‍മസമിതി യോഗത്തില്‍, ആള്‍ക്കൂട്ടത്തിലും പൊതുഇടങ്ങളിലും മാസ്‌ക് ധരിക്കണമെന്നും സുരക്ഷിത അകലം ഉറപ്പാക്കണമെന്നും നിര്‍ദ്ദേശിച്ചിരുന്നു

ന്യൂഡല്‍ഹി: ചൈനയില്‍ വ്യാപിക്കുന്ന കോവിഡിന്റെ ബിഎഫ്.7 വകഭേദം രാജ്യത്തു 4 പേര്‍ക്ക് സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തില്‍, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ഉന്നതതലയോഗം ചേരും. ഇന്ന് ഉച്ചയ്ക്ക് ശേഷം നടക്കുന്ന യോഗത്തില്‍, രാജ്യത്തെ കോവിഡ് സ്ഥിതിഗതികളും അനുബന്ധ വശങ്ങളും അവലോകനം ചെയ്യും. ജൂലൈ- നവംബര്‍ കാലയളവില്‍ ഗുജറാത്തിലും ഒഡീഷയിലും 2 വീതം ബിഎഫ്.7 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.

Read Also: തിരുവല്ലയിലെ നരബലി ശ്രമം: ഇടനിലക്കാരി അമ്പിളി ഒളിവിൽ, യുവതി രക്ഷപ്പെട്ടത് ഒരാൾ വീട്ടിൽ വന്നതിനാൽ

കഴിഞ്ഞ ദിവസം കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ വിളിച്ചുചേര്‍ത്ത കോവിഡ് കര്‍മസമിതി യോഗത്തില്‍, ആള്‍ക്കൂട്ടത്തിലും പൊതുഇടങ്ങളിലും മാസ്‌ക് ധരിക്കണമെന്നും സുരക്ഷിത അകലം ഉറപ്പാക്കണമെന്നും നിര്‍ദ്ദേശിച്ചിരുന്നു. കോവിഡ് ബാധിതര്‍ക്കു നല്‍കുന്ന മരുന്നുകളുടെ കരുതല്‍ശേഖരം ഫാര്‍മസ്യൂട്ടിക്കല്‍ വകുപ്പ് ഉറപ്പാക്കണമെന്നും പോസിറ്റീവ് സാംപിളുകള്‍ എല്ലാ ദിവസവും ജനിതക ശ്രേണീകരണത്തിനു കൈമാറണമെന്നും നിര്‍ദ്ദേശിച്ചു. വിദേശത്തുനിന്നെത്തുന്ന വിമാനയാത്രക്കാരില്‍ ചിലരുടെ വീതം സാംപിള്‍ ശേഖരിച്ചു പരിശോധന ആരംഭിച്ചിരുന്നു. കോവിഡ് കര്‍മസമിതി അടുത്തയാഴ്ച വീണ്ടും യോഗം ചേരും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button