Latest NewsKeralaNews

വിവാദ പ്രസംഗം: സജി ചെറിയാനെ കുറ്റവിമുക്തനാക്കിയതിനെതിരെ ഹൈക്കോടതിയിൽ പരാതി

തിരുവനന്തപുരം: ഭരണഘടനക്കെതിരെ വിവാദ പരാമർശം നടത്തിയ സജി ചെറിയാനെ കുറ്റവിമുക്തനാക്കിയതിനെതിരെ ഹൈക്കോടതിയിൽ ഹർജി. സജി ചെറിയാൻ എംഎൽഎയെ കുറ്റവിമുക്തനാക്കി നൽകിയ പൊലീസ് റിപ്പോർട്ട് തള്ളി അന്വേഷണം സിബിഐയ്ക്ക് കൈമാറണമെന്നാണ് ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

Read Also: ജനുവരി മുതൽ കിഴക്കേക്കോട്ടയിലെ സ്വകാര്യ ബസുകളുടെ അനധികൃത പാർക്കിങ്ങ് അവസാനിപ്പിക്കും: മന്ത്രി ആൻ്റണി രാജു

അഡ്വക്കേറ്റ് ബിജു നോയൽ ആണ് ഹർജി നൽകിയത്. അന്വേഷണം സിബിഐയ്‌ക്കോ കേരളത്തിന് പുറത്തുള്ള കർണ്ണാടക പൊലീസിനോ കൈമാറണമെന്ന് ഹർജിയിൽ പറയുന്നു. മല്ലപ്പള്ളിയിലെ വിവാദ പ്രസംഗത്തിൽ നിരവധി സാക്ഷികളുണ്ടായിട്ടും അത് കൃത്യമായി രേഖപ്പെടുത്താതെ സജി ചെറിയാനെ സംരക്ഷിക്കാനുള്ള റിപ്പോർട്ടാണ് പൊലീസ് കോടതിയ്ക്ക് കൈമാറിയതെന്നും ഹർജിയിൽ വ്യക്തമാക്കുന്നു.

സജി ചെറിയാൻ ഭരണഘടനയെപ്പറ്റി സംസാരിച്ചത് വിമർശനാത്മകമായി മാത്രമാണെന്നും ഭരണഘടനയെയോ ഭരണഘടനാ ശിൽപ്പികളെയോ അവഹേളിച്ചിട്ടില്ലെന്നുമാണ് പോലീസ് റിപ്പോർട്ടിൽ പറയുന്നു. അതിനാൽ തന്നെ ഈ കേസ് തുടർന്ന് അന്വേഷിക്കേണ്ട കാര്യമില്ലെന്നും പോലീസ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

Read Also: യൂണിവേഴ്‌സിറ്റികളിൽ വിദ്യാർത്ഥിനികൾക്ക് പ്രവേശനം നിഷേധിച്ച് താലിബാൻ: ആശങ്ക രേഖപ്പെടുത്തി ഇന്ത്യ

shortlink

Related Articles

Post Your Comments

Related Articles


Back to top button