കൊച്ചി : കോൺഗ്രസ് വനിത നേതാവും അഭിഭാഷകയുമായ വിബിത ബാബുവിനെതിരെ സാമ്പത്തിക തട്ടിപ്പിന് പരാതി നൽകിയ വിദേശമലയാളി. തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോഴടക്കം പതിനഞ്ച് ലക്ഷത്തോളം രൂപ തന്റെ കയ്യിൽ നിന്നും കടമായി വാങ്ങിയിട്ട് മടക്കി നല്കിയില്ലെന്നാണ് പരാതി. വിബിത ബാബുവിനെ ഇതുവരെ നേരിൽ കണ്ടിട്ടില്ലെന്നും വിബിതയും താനും തമ്മിൽ സ്ഥിരമായി ഫോണിൽ സംസാരിച്ചുള്ള ബന്ധമാണെന്നും പരിചയത്തിന്റെ അടിസ്ഥാനത്തിലുള്ള വിശ്വാസത്തിന്റെ പുറത്താണ് പണം നൽകിയതെന്നും പരാതിക്കാരനായ മാത്യു സെബാസ്റ്റ്യൻ ഒരു മാധ്യമത്തോട് പ്രതികരിച്ചു.
read also: കോവിഡ് വ്യാപനത്തെക്കുറിച്ച് അനാവശ്യഭീതി ആവശ്യമില്ലെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍
’15 ലക്ഷത്തോളം രൂപയാണ് പല തവണയായി നൽകിയത്. വിബിത തദ്ദേശ തെരഞ്ഞെടുപ്പിൽ മൽസരിച്ചപ്പോഴും പണം നൽകി. ആ സമയത്ത് ബന്ധുവിന്റെയും സുഹൃത്തിന്റെയും പേരിലാണ് പണം നൽകിയത്. വിബിതയുടെ പേരിലും അമേരിക്കയിൽ നിന്ന് പലപ്പോഴായി പണമയച്ചു. നേരിൽ കണ്ടിട്ടില്ലെങ്കിലും സുഹൃത്ത് എന്ന നിലയിലാണ് പണം നൽകിയത്. വിബിതയുമായി നടത്തിയ ചാറ്റുകൾ ഇതിന് തെളിവാണ്. പൊലീസിൽ പരാതിപ്പെട്ടശേഷം തന്നെ കുടുക്കാൻ വിബിത ശ്രമിക്കുകയാണെന്നും മാത്യു സെബാസ്റ്റ്യൻ ആരോപിച്ചു.
ജില്ല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ പത്തനംതിട്ട ജില്ലാപഞ്ചായത്തിൽ മല്ലപ്പള്ളി ഡിവിഷനിലെ യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്നു വിബിത ബാബു. പരാതിക്കാരന്റെ ഭൂമിയിടപാട് കേസിൽ ഹാജരായതിന്റെ പ്രതിഫലം ഇനത്തിലും ചാരിറ്റി പ്രവർത്തനങ്ങൾക്കുമായി മാത്യു സെബാസ്റ്റ്യൻ സ്വയം നൽകിയതാണ് പണമെന്നാണ് വിബിതയുടെ വിശദീകരണം.
Post Your Comments