തിരുവനന്തപുരം: കോവിഡ് വ്യാപനത്തെക്കുറിച്ച് അനാവശ്യഭീതി ആവശ്യമില്ലെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. കോവിഡ് ദീര്‍ഘനാള്‍ നിലനില്‍ക്കുന്ന ഒരു രോഗമെന്നതിനാല്‍ അനാവശ്യഭീതി ഒഴിവാക്കണമെന്ന് ഐ.എം.എ സംസ്ഥാനഘടകം അറിയിച്ചു.
Read Also:ദോഹ മെട്രോയിൽ ഗോൾഡ്, ഫാമിലി ക്ലാസ് സേവനങ്ങൾ പുനരാരംഭിക്കും: അറിയിപ്പുമായി ഖത്തർ
‘ചില രാജ്യങ്ങളില്‍ വ്യാപിക്കുന്നത് ഒമിക്രോണ്‍ വേരിയന്റിന്റെ ഉപവകഭേദമായതിനാല്‍, അവ ഗുരുതരമാകാനുള്ള സാധ്യത കുറവാണ്. അതുകൊണ്ടുതന്നെ സാമൂഹിക മാധ്യമങ്ങളില്‍ കോവിഡിനെക്കുറിച്ച് ഭീതിജനകമായ കാര്യങ്ങള്‍ പരത്തുന്നത് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ തള്ളിക്കളയുന്നു.
വിവിധ രാജ്യങ്ങളിലായി കഴിഞ്ഞ 24 മണിക്കൂറിനിടെ 5.37 ലക്ഷം പുതിയ കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ചൈന, യുഎസ്, ജപ്പാന്‍, ദക്ഷിണ കൊറിയ, ഫ്രാന്‍സ്, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങളിലാണ് കൂടുതല്‍ രോഗികള്‍. ചൈന അടക്കമുള്ള വിദേശരാജ്യങ്ങളില്‍ പുതിയ കൊവിഡ് വ്യാപനത്തിന് കാരണമായ ബിഎഫ് 7 ഒമൈക്രോണ്‍ വകഭേദം ഇന്ത്യയില്‍ സ്ഥിരീകരിച്ചിട്ടുണ്ട്. പുതിയ വകഭേദം കണ്ടെത്തിയത് ഗുജറാത്ത്, ഒഡീഷ സംസ്ഥാനങ്ങളിലാണ്. അതിവേഗം പടരുന്ന വകഭേദമാണ് ബിഎഫ് 7 എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
Post Your Comments