മാറുന്ന ജീവിതശൈലിയിൽ ആരോഗ്യം നിലനിർത്താൻ ആവശ്യമായ പോഷകങ്ങൾ മിക്ക ആളുകളും കഴിക്കാറില്ല. അതുകൊണ്ടുതന്നെ, ആരോഗ്യത്തിന്റെ കാര്യത്തിൽ പലവിധ പ്രതിസന്ധികൾ അനുഭവിക്കുന്നവരാണ് നമ്മളിൽ പലരും. കൃത്യമായ ഭക്ഷണരീതി പിന്തുടരുന്നത് വിവിധ അസുഖങ്ങളെ പ്രതിരോധിക്കാൻ സഹായിക്കും. പഴങ്ങളും പച്ചക്കറികളും ഡയറ്റിൽ ഉൾപ്പെടുന്നത് പോലെ തന്നെ വളരെ പ്രധാനപ്പെട്ട ഒന്നാണ് ഡ്രൈ ഫ്രൂട്ട്സുകൾ. ഇവ ആരോഗ്യത്തിന് നൽകുന്ന ഗുണങ്ങൾ എന്തൊക്കെ എന്ന് പരിചയപ്പെടാം.
വാൾനട്ട്, പിസ്ത, ഉണക്കമുന്തിരി, ഈന്തപ്പഴം, കശുവണ്ടിപ്പരിപ്പ്, ബദാം എന്നിവയാണ് ഡ്രൈ ഫ്രൂട്ട്സിൽ ഉൾപ്പെടുന്നത്. ഇവയിൽ ഉയർന്ന അളവിൽ ധാതുക്കളും പോഷകങ്ങളും വിറ്റാമിനുകളും അടങ്ങിയിട്ടുണ്ട്. ചർമ്മത്തിന്റെ തിളക്കം നിലനിർത്താനും മുടിക്ക് കരുത്ത് പകരാനും ഡ്രൈ ഫ്രൂട്ട്സുകൾ പ്രത്യേക പങ്കുവഹിക്കുന്നുണ്ട്.
Also Read: സര്‍വ്വകലാശാലകളിലെ ചാന്‍സലര്‍ പദവിയില്‍ നിന്ന് ഗവര്‍ണറെ നീക്കുന്നതിനുള്ള ബില്‍ രാജ്ഭവന് കൈമാറി
ഡ്രൈ ഫ്രൂട്ട്സിലെ പ്രധാന ഘടകം ഫൈബറുകളാണ്. ഇവ അസിഡിറ്റി കുറയ്ക്കുന്നതിനോടൊപ്പം, ദഹന പ്രശ്നങ്ങൾക്ക് പരിഹാരം കാണുകയും ചെയ്യും. ഉണക്കമുന്തിരി പോലെയുള്ള ഡ്രൈ ഫ്രൂട്ട്സ് സ്ഥിരമായി കഴിച്ചാൽ കുട്ടികളിലും മുതിർന്നവരിലും ഉണ്ടാകുന്ന വിളർച്ച അകറ്റാൻ സാധിക്കും.
Post Your Comments