ഇന്ത്യൻ റെയിൽവേ ഫിനാൻസ് കോർപ്പറേഷനിലെ ഓഹരികൾ വിൽക്കാനൊരുങ്ങി കേന്ദ്രസർക്കാർ. റിപ്പോർട്ടുകൾ പ്രകാരം, കേന്ദ്ര റെയിൽവേ റെയിൽവേ മന്ത്രാലയത്തിന് ഐആർഎഫ്സിയിലുളള ഓഹരി വിഹിതം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം. ഓഹരി വിഹിതം 75 ശതമാനമായി കുറയ്ക്കാനാണ് കേന്ദ്രം ലക്ഷ്യമിടുന്നത്. നിലവിലെ കണക്കുകൾ അനുസരിച്ച്, 86.36 ശതമാനം ഓഹരികളാണ് ഐആർഎഫ്സിയിൽ കേന്ദ്രത്തിന് ഉള്ളത്.
2023- 24 സാമ്പത്തിക വർഷത്തിൽ ഓഹരികൾ വിറ്റഴിക്കാനാണ് കേന്ദ്രം തീരുമാനിച്ചിരിക്കുന്നത്. ഓഹരി വിൽപ്പനയിലൂടെ ഏകദേശം 5,118 കോടി രൂപ വരെയാണ് സമാഹരിക്കാൻ സാധിക്കുക. അതേസമയം, ഓഹരി വിൽപ്പന ഏത് രീതിയിൽ നടത്തും എന്നതിനെ കുറിച്ചുള്ള വിവരങ്ങൾ കേന്ദ്രം പുറത്തുവിട്ടിട്ടില്ല. ഐആർഎഫ്സിയുടെ 13.64 ശതമാനം ഓഹരികളും നിക്ഷേപകരുടെ കൈവശമാണ് ഉള്ളത്.
ഇന്ത്യൻ റെയിൽവേയുടെ അടിസ്ഥാന സൗകര്യ വികസനത്തിന് ഫണ്ട് കണ്ടെത്തുന്നതിന്റെ ഭാഗമായി 1986- ലാണ് ഐആർഎഫ്സി രൂപീകരിച്ചത്. 2021- 22 സാമ്പത്തിക വർഷത്തിൽ 20,302 കോടി രൂപയുടെ വരുമാനം നേടാൻ ഐആർഎഫ്സിക്ക് സാധിച്ചിട്ടുണ്ട്.
Post Your Comments