Latest NewsKeralaNews

ട്രെയിനിൽ യാത്രക്കാരിയായ യുവതിയുടെ മുമ്പിൽ വെച്ച് ലൈംഗിക പ്രദർശനം: മലപ്പുറത്ത് യുവാവ് അറസ്റ്റിൽ

മലപ്പുറം: ട്രെയിനിൽ യാത്രക്കാരിയായ യുവതിയുടെ മുമ്പിൽ വെച്ച് ലൈംഗിക പ്രദര്‍ശനം നടത്തിയ യുവാവ് മലപ്പുറത്ത് പൊലീസ് പിടിയിൽ. വണ്ടൂർ സ്വദേശി ഷിഹാബുദീൻ ആണ് പിടിയിലായത്.

Read Also: സര്‍വ്വകലാശാലകളിലെ ചാന്‍സലര്‍ പദവിയില്‍ നിന്ന് ഗവര്‍ണറെ നീക്കുന്നതിനുള്ള ബില്‍ രാജ്ഭവന് കൈമാറി

എറണാകുളത്ത് ജോലി ചെയ്യുന്ന യുവതി ഈ മാസം 17 ന് ഷൊര്‍ണ്ണൂര്‍ നിലമ്പൂര്‍ പാസഞ്ചര്‍ ട്രെയിനില്‍ വാണിയമ്പലത്തെ ബന്ധു വീട്ടിലേക്ക് വരുന്നതിനിടെയാണ് അതിക്രമം നേരിട്ടത്. രാത്രി 10 മണിയോടെ ട്രെയിൻ തൊടിയപ്പുലം സ്റ്റേഷൻ കഴിഞ്ഞപ്പോൾ യുവതിയുടെ എതിർവശത്തിരുന്ന പ്രതി അശ്ലീല ചുവയോടെ സംസാരിക്കുകയും, പിന്നീട് ലൈംഗീകാവയവം പ്രദർശിപ്പിക്കുകയുമായിരുന്നു. അതിക്രമം നടക്കുമ്പോള്‍ കമ്പാര്‍ട്ട്മെന്‍റില്‍ മറ്റാരും ഉണ്ടായിരുന്നില്ല. പ്രതിയുടെ ദൃശ്യങ്ങൾ മൊബൈലില്‍ പകർത്തിയ യുവതി വാണിയമ്പലത്തെത്തിയപ്പോൾ ബന്ധുക്കളുടെ സഹായത്തോടെ പിടികൂടാന്‍ ശ്രമിച്ചെങ്കിലും രക്ഷപ്പെട്ടു.

പിന്നീട് പ്രതിയുടെ വീഡിയോ സഹിതം വണ്ടൂർ പൊലീസിൽ പരാതി നൽകി. ട്രെയിനിലെ സ്ഥിരം യാത്രക്കാരോടും, ഓട്ടോറിക്ഷാ ഡ്രൈവർമാരോടും മറ്റും ചോദിച്ചും, പ്രതിയുടെ ചിത്രം സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ചും നടത്തിയ അന്വേഷണത്തിലാണ് വണ്ടൂര്‍ സ്വദേശി ഷിഹാബുദ്ദീനെക്കുറിച്ച് പൊലീസിന് വിവരം ലഭിക്കുന്നത്. ഇയാള്‍ മെഡിക്കല്‍ റെപ്പായി ജോലി ചെയ്യുകയായിരുന്നു. പൊലീസ് അറസ്റ്റ് ചെയ്ത ഷിഹാബുദ്ദീനെ തുടര്‍ നടപടികള്‍ക്കായി റെയില്‍വേ പൊലീസിന് കൈമാറി.

Read Also: പ്രേംനസീർ സ്മൃതി 2023: പ്രേംനസീർ സുഹൃത് സമിതി ‘ഉദയസമുദ്ര’ അഞ്ചാമത്  ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button