Latest NewsNewsIndia

ലഹരി ഗുരുതരമായ പ്രശ്‌നം, കേന്ദ്രഏജന്‍സികളെ സഹായിക്കാത്ത സംസ്ഥാനങ്ങള്‍ ലഹരിക്കടത്തുകാരെ സഹായിക്കുന്നു: അമിത് ഷാ

ന്യൂഡല്‍ഹി: രാജ്യത്ത് ലഹരി ഉപയോഗം വര്‍ധിക്കുന്നത് ഗുരുതരമായ പ്രശ്‌നമാണെന്നും വിപണനം തടയാനായി ഏജന്‍സികളെ സഹായിക്കാത്ത സംസ്ഥാനങ്ങള്‍ കടത്തുകാരെ സഹായിക്കുകയാണെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.

Read Also: ബഫർസോൺ: അന്തിമ റിപ്പോർട്ട് ഫിൽഡ് സർവേയ്ക്ക് ശേഷമെന്ന് മുഖ്യമന്ത്രി

ലോക്‌സഭയില്‍ ഇന്ത്യയില്‍ വര്‍ധിച്ചുവരുന്ന ലഹരി ഉപയോഗത്തെപ്പറ്റി സംസാരിക്കുകയായിരുന്നു അമിത് ഷാ.

‘ലഹരിയെ സംബന്ധിച്ചുള്ള കാര്യങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ യാതൊരു സഹിഷ്ണുതയും കാണിക്കുന്നില്ല. തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന ചില രാജ്യങ്ങള്‍ ഇന്ത്യക്കെതിരെ ആക്രമണങ്ങള്‍ നടത്താന്‍ ലഹരിയില്‍നിന്നുള്ള ലാഭമാണ് ഉപയോഗിക്കുന്നത്. ഇതില്‍നിന്നുള്ള പണം നമ്മുടെ സമ്പദ് വ്യവസ്ഥയെ ദോഷകരമായി ബാധിക്കും’, അമിത് ഷാ പറഞ്ഞു.

കേന്ദ്ര ഏജസികളോട് മുഖംതിരിക്കുന്ന സംസ്ഥാനങ്ങളെയും അമിത് ഷാ വിമര്‍ശിച്ചു. ലഹരിക്കടത്ത് നിരീക്ഷിക്കാനായി എന്‍.ഐ.എ അടക്കമുള്ള ദേശീയ ഏജന്‍സികള്‍ പരിശ്രമിക്കുന്നുണ്ട്. ഇവരെ സഹായിക്കാത്ത സംസ്ഥാനങ്ങള്‍ ലഹരികടത്തുകാരെ സഹായിക്കുന്നവരാണെന്ന് അമിത് ഷാ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button