ബഹിരാകാശത്തേക്കുള്ള ഇന്ത്യയുടെ ആദ്യ ക്രൂ യാത്രയായ ഗഗൻയാൻ ഐഎസ്ആർഒ 2024ൽ ആരംഭിക്കും. ലോകസഭയിൽ ഒരു ചോദ്യത്തിന് രേഖാമൂലമുള്ള മറുപടിയിൽ മന്ത്രി ജിതേന്ദ്ര സിംഗാണ് ഇക്കാര്യം വ്യക്തമാക്കിയത്. 2023ന്റെ നാലാം പാദത്തിൽ ക്രൂവില്ലാത്ത ‘ജി1′ ദൗത്യം ആരംഭിക്കും. ജി2’ ദൗത്യം 2024ന്റെ രണ്ടാം പാദത്തിലും അവസാന മനുഷ്യ ബഹിരാകാശ യാത്ര ‘എച്ച്1’ ദൗത്യം 2024 നാലാം പാദത്തിലും വിക്ഷേപിക്കും.
മനുഷ്യ ബഹിരാകാശ യാത്രാ ദൗത്യങ്ങളിൽ പങ്കെടുക്കുന്നതിനുള്ള വ്യക്തികളെ തിരഞ്ഞെടുത്തുവെന്നും അവർ ബംഗളൂരുവിൽ നിർദ്ദിഷ്ട പരിശീലനത്തിന് വിധേയരാണെന്നും മന്ത്രി പറഞ്ഞു.
10,000 കോടി രൂപയുടെ പദ്ധതിയിൽ മൂന്ന് പേരടങ്ങുന്ന ഇന്ത്യൻ സംഘത്തെ അഞ്ച് മുതൽ ഏഴ് ദിവസം വരെ ബഹിരാകാശത്തേക്ക് വിക്ഷേപിച്ച് സുരക്ഷിതമായി ഭൂമിയിലേക്ക് തിരിച്ചയക്കാനാണ് ഉദ്ദേശിക്കുന്നത്. 2018ലെ റിപ്പബ്ലിക് ദിന പ്രസംഗത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഗഗൻയാൻ ദൗത്യത്തെ കുറിച്ച് ആദ്യം പരാമർശിച്ചത്.
ചന്ദ്രനിലെ പുതിയ സമ്പത്തും നമ്മുടെ സൗരയൂഥത്തിനപ്പുറമുള്ള സൂക്ഷ്മജീവികളുടെ സൂചനകളും തേടി, ആഗോള ആധിപത്യത്തിനായുള്ള അടുത്ത യുദ്ധക്കളമായി രാജ്യങ്ങൾ ബഹിരാകാശത്തേക്ക് കുതിക്കുകയാണ്. ബഹിരാകാശ പര്യവേക്ഷണത്തിൽ അമേരിക്കയ്ക്കും റഷ്യയ്ക്കും പിന്നിലാണെങ്കിലും, സ്വന്തം ബഹിരാകാശ നിലയം നിർമ്മിക്കുക, ഛിന്നഗ്രഹങ്ങളിൽ നിന്ന് സാമ്പിളുകൾ വീണ്ടെടുക്കുക, ചൊവ്വയുടെ ഉപരിതലത്തിലൂടെയുള്ള ട്രെക്കിംഗ് എന്നിവയിലേക്ക് ചൈന സ്ഥിരമായ പുരോഗതി കൈവരിക്കുന്നുണ്ട്.
ഒരു ഇന്ത്യൻ സംഘം ഈ ദൗത്യത്തിന് നേതൃത്വം നൽകുന്നത് ഇന്ത്യയെ ഈ മുന്നേറ്റത്തിന്റെ കേന്ദ്രത്തിൽ എത്തിക്കും. ഇത് ലോകത്തെ മാറിക്കൊണ്ടിരിക്കുന്ന ജിയോപൊളിറ്റിക്കൽ പരിതസ്ഥിതിയിൽ കാര്യമായ സ്വാധീനം ചെലുത്തും.
Post Your Comments