റെസ്റ്റോറന്റ് മേഖലയിലും ആധിപത്യം ഉറപ്പിക്കാനൊരുങ്ങി സൂപ്പർ റോബോട്ടുകൾ. മനുഷ്യ സഹായമില്ലാതെ പ്രവർത്തിക്കുന്ന സമ്പൂർണ റോബോട്ടിക് കഫേയാണ് ദുബായിൽ പ്രവർത്തനമാരംഭിക്കുന്നത്. റെസ്റ്റോറന്റിലെ ഭക്ഷണ വിതരണം മുതൽ കാഷ്യർ വരെ റോബോട്ടുകൾ ആണെന്നതാണ് ഈ കഫേയുടെ പ്രധാന പ്രത്യേകത.
2023- ലാണ് റോബോട്ടിക് കഫേ തുറക്കുക. ഡോണ എന്ന പേരിൽ അറിയപ്പെടുന്ന ഈ സൈബർ കഫേയിലെ റോബോട്ടിന്റെ പേര് റോബോ- സി2 എന്നാണ്. ആർഡിഐ റോബോട്ടിക്സാണ് ഇത് വികസിപ്പിച്ചെടുത്തത്. 24 മണിക്കൂറും റോബോട്ടിക് കഫേയുടെ സേവനങ്ങൾ ലഭിക്കുമെന്നാണ് റിപ്പോർട്ടുകൾ.
Also Read: ടെലികോം വിപണിയിൽ വീണ്ടും ചുവടുറപ്പിച്ച് ജിയോ, ഒക്ടോബറിലെ കണക്കുകൾ പുറത്തുവിട്ട് ട്രായ്
ഉപഭോക്താക്കളോട് സംസാരിക്കാനും, പേര് വിവരങ്ങൾ ഓർത്തെടുക്കാനും റെസ്റ്റോറന്റിലെ റോബോട്ടുകൾക്ക് സാധിക്കുന്നതാണ്. ആഹാരം പാകം ചെയ്യുന്നതും, സെർവ് ചെയ്യുന്നതും, ക്ലീനിംഗും തുടങ്ങി എല്ലാ ജോലികളും റോബോ- സി2-ന്റെ കയ്യിൽ ഭദ്രമാണ്.
Post Your Comments