Latest NewsNewsIndia

മാർപ്പാപ്പയുടെ ഇന്ത്യ സന്ദർശനം വേഗത്തിലാക്കാൻ ശ്രമിക്കും: പ്രധാനമന്ത്രി

ന്യൂഡൽഹി: സിബിസിഐയുടെ പുതിയ പ്രസിഡന്റ് മാർ ആൻഡ്രൂസ് താഴത്തുമായി കൂടിക്കാഴ്ച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. മാർപ്പാപ്പയുടെ ഇന്ത്യ സന്ദർശനം വേഗത്തിലാക്കാൻ ശ്രമിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. അതേസമയം, ബഫർസോൺ വിഷയം ചർച്ചയായില്ലെന്ന് മാർ ആൻഡ്രൂസ് താഴത്ത് വ്യക്തമാക്കി. കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖറിന്റെ സാന്നിധ്യത്തിൽ സിബിസിഐ പ്രസിഡന്റ മാർ ആൻഡ്രൂസ് താഴത്ത് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തിയത്.

Read Also: ‘യേശു കോവിഡ് നീക്കം ചെയ്തു, ക്രിസ്ത്യാനിറ്റി കാരണം ഇന്ത്യ അതിജീവിച്ചു’: വിവാദ പരാമർശവുമായി തെലങ്കാന ആരോഗ്യ ഡയറക്ടർ

പതിനഞ്ച് മിനിറ്റ് നേരം ഇരുവരും തമ്മിൽ ചർച്ച നടത്തി. മാർപ്പാപ്പയുടെ ഇന്ത്യ സന്ദർശനമാണ് മാർ ആൻഡ്രൂസ് താഴത്ത് പ്രധാനമന്ത്രിയുമായുള്ള ചർച്ചയിൽ പ്രധാനമായും ഉന്നയിച്ചത്. ക്രൈസ്തവ സഭ സ്ഥാപനങ്ങളുടെ പൊതുവായ വിഷയങ്ങളും ചർച്ചയായി. സ്റ്റാൻ സ്വാമിയുടെ അറസ്റ്റിനെക്കുറിച്ച് പുറത്തു വരുന്ന വിവരങ്ങളിൽ സിബിസിഐ നേരത്തെ ആശങ്ക അറിയിച്ചിരുന്നു. ഇക്കാര്യങ്ങൾ ചർച്ചയിൽ വന്നില്ലെന്ന് ആർച്ച് ബിഷപ്പ് പറഞ്ഞു.

Read Also: വിലക്ക് പുനഃപരിശോധിക്കണം: വിദ്യാര്‍ത്ഥിനികളുടെ സര്‍വ്വകലാശാലാ പ്രവേശനം തടഞ്ഞ താലിബാന്റെ നടപടിക്കെതിരെ പാകിസ്ഥാന്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button