
പാലക്കാട്: കാട്ടുപന്നികളെ വെടിവച്ചു കൊന്നു. പാലക്കാട് കപ്പൂർ പഞ്ചായത്തിൽ കൃഷി നശിപ്പിക്കുന്ന 21 കാട്ടുപന്നികളെ ആണ് വെടിവെച്ചു കൊന്നത്. ചോക്കോട്, മാരായംകുന്ന്, കൊടിക്കാംകുന്ന് എന്നീ പ്രദേശങ്ങളിൽ നിന്നാണ് കാട്ടുപന്നികളെയാണ് വെടിവെച്ചുകൊന്നത്.
ഈ മേഖലകളിൽ സ്ഥിരമായി കാട്ടുപന്നികളുടെ ശല്യം ഉണ്ടെന്ന് നാട്ടുകാർ പരാതിപ്പെട്ടിരുന്നു.
ഇവ കൂട്ടമായി ഇറങ്ങി കൃഷി നശിപ്പിക്കുന്നതും പതിവാണ്. ഈ സാഹചര്യത്തിലാണ് രണ്ടിടങ്ങളിൽ നിന്നായി 21 കാട്ടുപന്നികളെ പിടികൂടി വെടിവെച്ച് കൊന്നത്.
Post Your Comments