Latest NewsNewsBusiness

നിതി ആയോഗ്: ഈ കമ്പനികൾക്ക് കോടിക്കണക്കിന് രൂപയുടെ പ്രൊട്ടക്ഷൻ ലിങ്ക്ഡ് ഇൻസെന്റീവ് പ്രഖ്യാപിച്ചു

ഫോക്സ്കോൺ ഇന്ത്യയ്ക്ക് 2021 ഓഗസ്റ്റ് 1 മുതൽ 2022 മാർച്ച് 31 വരെയുള്ള കാലയളവിലെ ഇൻസെന്റീവായ 357.17 കോടി രൂപയാണ് ലഭിക്കുക

ആഗോള കമ്പനികളായ ഫോക്സ്കോൺ ഇന്ത്യയ്ക്കും, ഡിക്സൺ ടെക്നോളജീസിന്റെ പാഡ്ജറ്റ് ഇലക്ട്രോണിക്സിനും കോടിക്കണക്കിന് രൂപയുടെ പ്രൊട്ടക്ഷൻ ലിങ്ക്ഡ് ഇൻസെന്റീവ് (പിഎൽഐ) പദ്ധതിക്ക് അംഗീകാരം നൽകി. നിതി ആയോഗിന്റെ എംപവേർഡ് കമ്മിറ്റിയാണ് അംഗീകാരം നൽകിയിരിക്കുന്നത്. കണക്കുകൾ പ്രകാരം, 400 കോടിയിലധികം രൂപയുടെ പദ്ധതിക്കാണ് അംഗീകാരം നൽകിയത്. കമ്പനിയുടെ വർദ്ധിച്ച് വരുന്ന നിക്ഷേപങ്ങളുടെയും, വിൽപ്പന കണക്കുകളുടെയും അടിസ്ഥാനത്തിലാണ് തുക നൽകുക.

ഫോക്സ്കോൺ ഇന്ത്യയ്ക്ക് 2021 ഓഗസ്റ്റ് 1 മുതൽ 2022 മാർച്ച് 31 വരെയുള്ള കാലയളവിലെ ഇൻസെന്റീവായ 357.17 കോടി രൂപയാണ് ലഭിക്കുക. കൂടാതെ, പാഡ്ജറ്റ് ഇലക്ട്രോണിക്സിന് 2022 ജനുവരി- മാർച്ച് പാദത്തിലെ ഇൻസെന്റീവായ 58.29 കോടി രൂപ ലഭിക്കുന്നതാണ്. അതേസമയം, വലിയ തോതിൽ ഇലക്ട്രോണിക്സ് നിർമ്മാണത്തിനുള്ള പിഎൽഐ പദ്ധതി പ്രകാരം, 53.28 കോടി രൂപ ഇതിനോടകം പാഡ്ജറ്റ് ഇലക്ട്രോണിക്സിന് ലഭിച്ചിട്ടുണ്ട്.

Also Read: ചൈനയിലെ കോവിഡ് ഉപവകഭേദം ഇന്ത്യയിലും കണ്ടെത്തി: വിമാനത്താവളങ്ങളിൽ പരിശോധന ആരംഭിച്ചു

ഇന്ത്യയിൽ ആപ്പിൾ ഐഫോൺ നിർമ്മിക്കുന്നത് ഫോക്സ്കോൺ ആണ്. കണക്കുകൾ പ്രകാരം, 2021- 22 കാലയളവിൽ മൊബൈൽ ഫോണുകളുടെ ഉൽപ്പാദനം 310 ദശലക്ഷമായാണ് ഉയർന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button