NewsLife Style

ഈ മാറ്റങ്ങൾ വരുത്തിയാൽ മുഖക്കുരു ഒരു പരിധി വരെ തടയാം!

പ്രായഭേദമന്യേ എല്ലാവരെയും അലട്ടുന്ന പ്രശ്നമാണ് മുഖക്കുരു. കൗമാരക്കാരില്‍ വർദ്ധിച്ചുവരുന്ന മുഖക്കുരു മാറാന്‍ എല്ലാ വഴികളും നമ്മള്‍ പരീക്ഷിക്കാറുണ്ട്. പരസ്യങ്ങളില്‍ കാണുന്ന ഉല്‍പ്പന്നങ്ങള്‍ ഉപയോഗിച്ചിട്ടും മുഖക്കുരുവിന് യാതൊരു കുറവും ഇല്ലെന്നു പറയുന്നവരാണ് നമ്മളില്‍ അധികവും. നമ്മുടെ ദിനചര്യയിലും ഭക്ഷണത്തിലും ചില മാറ്റങ്ങള്‍ വരുത്തിയാല്‍ മുഖക്കുരു ഒരു പരിധി വരെ തടയാം.

മുഖക്കുരു വന്നതിന് ശേഷം അത് മാറാനുള്ള വഴികള്‍ അന്വേഷിക്കുന്നതിനെക്കാളും അത് വരാതെ നോക്കുന്നതാണ് നല്ലത്. ഉറങ്ങുന്നതിന് മുമ്പ് മുഖം നന്നായി കഴുകി മുഖത്തെ എണ്ണമയം നീക്കുന്നത് മുഖക്കുരു ചെറുക്കാന്‍ സഹായിക്കുന്നു. അതുപോലെ തന്നെ പുറത്തുപോയി വന്നശേഷവും മുഖം നന്നായി കഴുകി വൃത്തിയാക്കണം. ഉറങ്ങുന്നതിന് മുമ്പ് മുഖത്തെ മേക്കപ്പ് കഴുകി വൃത്തിയാക്കണം.

Read Also:- വെറും വയറ്റില്‍ കഴിക്കാന്‍ പാടില്ലാത്ത ഭക്ഷണങ്ങൾ!

ധാരളം വെളളം കുടിക്കുന്നത് മുഖക്കുരു വരാതിരിക്കാന്‍ സഹായിക്കുന്നു. താരന്‍ ഉള്ളവര്‍ക്ക് മുഖക്കുരു വരാനുള്ള സാധ്യത കൂടുതലാണ്. അതുകൊണ്ട് താരന്‍ മുഖത്ത് വീഴാതെ നോക്കേണ്ടതാണ്. കൂടാതെ, മധുര പലഹാരങ്ങള്‍, ചോക്ലേറ്റ്, പാല്‍ തുടങ്ങിയവയുടെ ഉപയോഗം കുറയ്ക്കുന്നതും മുഖക്കുരു വരാതിരിക്കാന്‍ സഹായിക്കുന്നു. മുഖക്കുരു വന്ന് കഴിഞ്ഞാല്‍ പൊട്ടിക്കാതിരിക്കാനും ശ്രദ്ധിക്കണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button