ബെയ്ജിങ്: ചൈനയില്‍ വീണ്ടും കൊറോണ അതിവേഗം പടര്‍ന്ന് പിടിക്കുകയാണ്. കോവിഡ് രോഗികളെ കൊണ്ട് ആശുപത്രികള്‍ നിറഞ്ഞുകവിഞ്ഞു. ആവശ്യത്തിന് ഓക്സിജന്‍ കിട്ടുന്നില്ല. ശ്മശാനങ്ങളില്‍ മൃതദേഹങ്ങള്‍ കൊണ്ട് നിറഞ്ഞു. ഭരണകൂടം കൊണ്ടുവന്ന സീറോ കൊവിഡ് നയം ഫലം കണ്ടില്ലെന്ന് മാത്രമല്ല, വൈറസ് വ്യാപനം അതിരൂക്ഷമാവുകയും ചെയ്തു. ശ്മശാനങ്ങളിലും മോര്‍ച്ചറികളിലും മൃതദേഹങ്ങള്‍ കെട്ടിക്കിടക്കുന്ന ദൃശ്യങ്ങളും ഇതിനിടെ പുറത്തുവന്നു. അപ്പോഴും കൃത്യമായ മരണനിരക്ക് പുറത്തുവിടാന്‍ ചൈനീസ് ഭരണകൂടം തയ്യാറായിട്ടില്ല. ഇതിനിടെയാണ് രാജ്യത്ത് ചെറുനാരങ്ങയ്ക്ക് തീ വിലയാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.
Read Also:വിദേശത്ത് പോയ മലയാളി ദമ്പതികളെയും കുട്ടികളെയും കാണാനില്ല, ഐഎസില്‍ ചേര്‍ന്നതായി സംശയം
ചെറുനാരങ്ങയുടെ വില റോക്കറ്റ് പോലെ കുതിച്ചുയര്‍ന്നതായി അന്താരാഷ്ട്ര മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ബെയ്ജിങ്ങിലും ഷാങ്ഹായിലും വലിയ തോതില്‍ ആവശ്യക്കാരുണ്ട്. ശരീരത്തിന്റെ പ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ ചെറുനാരങ്ങയ്ക്ക് കഴിയുമെന്ന് കരുതിയാണ് ജനങ്ങള്‍ക്കിടയില്‍ ആവശ്യം വര്‍ധിച്ചത്. വിറ്റമിന്‍ സിയുടെ കലവറയായതിനാല്‍ നാരങ്ങയ്ക്ക് രോഗത്തെ ചെറുക്കാന്‍ കഴിയുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. കിലോയ്ക്ക് 70 രൂപയായിരുന്നു ചൈനയില്‍ ചെറുനാരങ്ങയ്ക്ക് ഈടാക്കിയിരുന്നത്. എന്നാല്‍ കൊറോണ വ്യാപനം വര്‍ധിച്ചതിന് ശേഷം ആവശ്യക്കാര്‍ കൂടിയതോടെ വില 142 രൂപയായി ഉയര്‍ന്നു. ഓറഞ്ച്, പിയര്‍ എന്നീ പഴങ്ങളുടെ വിലയും വര്‍ധിച്ചിട്ടുണ്ട്. മഹാമാരി വ്യാപനം ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ പ്രതിരോധശക്തി വര്‍ധിപ്പിക്കാനുള്ള പ്രകൃതിദത്ത മാര്‍ഗങ്ങള്‍ തേടുകയാണ് ജനങ്ങള്‍.
Post Your Comments