മലപ്പുറം: പി വി അബ്ദുൾ വഹാബ് എംപിയോട് വിശദീകരണം തേടാനൊരുങ്ങി മുസ്ലിം ലീഗ്. രാജ്യസഭയിൽ കേന്ദ്രമന്ത്രി വി. മുരളീധരനെ പ്രശംസിച്ച് സംസാരിച്ചതിലാണ് മുസ്ലിം ലീഗ് അദ്ദേഹത്തിന്റെ വിശദീകരണം തേടുന്നത്. അബ്ദുൾ വഹാബ് നടത്തിയ പരാമർശത്തോട് പാർട്ടി യോജിക്കുന്നില്ലെന്നും ഏത് സാഹചര്യത്തിലാണ് പ്രസ്തുത പരാമർശം എന്നതിനെക്കുറിച്ച് അദ്ദേഹത്തോട് വിശദീകരണം തേടുമെന്നും മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങൾ അറിയിച്ചു. വാർത്താക്കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
Read Also: ചൈനയില്‍ ചെറുനാരങ്ങയുടെ വില ഞെട്ടിക്കുന്നത്, ജനങ്ങള്‍ക്ക് ആവശ്യം ചെറുനാരങ്ങ
ഡൽഹിയിലെ കേരളത്തിന്റെ ബ്രാൻഡ് അംബാസഡറാണ് വി മുരളീധരനെന്നായിരുന്നു കഴിഞ്ഞ ദിവസം അബ്ദുൾ വഹാബ് പറഞ്ഞത്. സംസ്ഥാന സർക്കാരിനെതിരായ മുരളീധരന്റെ പ്രസ്താവനകളിൽ യാഥാർഥ്യമുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. രാജ്യസഭയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയിരുന്നത്.
വി മുരളീധരൻ കേരളത്തിന് വേണ്ടി മികച്ച രീതിയിൽ പ്രവർത്തിക്കുന്ന മന്ത്രിയാണ്. കേരളത്തിന്റെ അംബാസഡറാണ്. കേരളത്തെ അദ്ദേഹം നന്നായി നോക്കുന്നുണ്ട്. എന്നാൽ കേരളത്തിനെതിരെ റോഡുമായി ബന്ധപ്പെട്ട വിമർശനങ്ങളും അദ്ദേഹം ഉന്നയിക്കുന്നുണ്ട്. അതിൽ വാസ്തവമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.
Read Also: മനുഷ്യ സഹായമില്ലാതെ പ്രവർത്തിക്കുന്ന ആദ്യ റോബോട്ടിക് കഫേ ഒരുങ്ങുന്നു, സവിശേഷതകൾ ഇവയാണ്
Post Your Comments