
ശൈത്യകാലത്ത് ഒട്ടുമിക്ക ആളുകളുടെയും ചർമ്മം വരണ്ടുണങ്ങാറുണ്ട്. മഞ്ഞുകാലത്ത് ഉണ്ടാക്കുന്ന വരണ്ട അന്തരീക്ഷമാണ് ഇതിന് കാരണം. അതിനാൽ, മുഖത്തിന് പ്രത്യേക പരിചരണം നൽകേണ്ടതുണ്ട്. ശൈത്യകാലത്ത് ഫെയ്സ് മാസ്കുകളും മറ്റും ഉപയോഗിക്കുന്നതിനോടൊപ്പം ഭക്ഷണ കാര്യത്തിലും ശ്രദ്ധ ചെലുത്തണം. തണുപ്പുകാലത്ത് മുഖസൗന്ദര്യം നിലനിർത്താൻ സഹായിക്കുന്ന ഭക്ഷണങ്ങൾ ഏതൊക്കെയെന്ന് പരിചയപ്പെടാം.
ചർമ്മത്തിന്റെ തിളക്കവും ഭംഗിയും വീണ്ടെടുക്കാൻ സഹായിക്കുന്ന പച്ചക്കറികളിൽ ഒന്നാണ് ക്യാരറ്റ്. തണുപ്പുകാലത്ത് ക്യാരറ്റ് വളരെ സുലഭമായി ലഭിക്കും. വിറ്റാമിൻ സി, വിറ്റാമിൻ കെ എന്നിവയാണ് ക്യാരറ്റിൽ അടങ്ങിയിട്ടുള്ളത്. ഇത് ചർമ്മത്തിൽ ഉണ്ടാകുന്ന ചുളിവുകൾ, നിറവ്യത്യാസം എന്നിവ ഇല്ലാതാക്കും.
Also Read: ഇന്ത്യക്ക് രണ്ട് ‘രാഷ്ട്രപിതാക്കൾ’ ഉണ്ട്, നവ ഇന്ത്യയുടെ പിതാവ് നരേന്ദ്ര മോദി: അമൃത ഫഡ്‌നാവിസ്
തണുപ്പുകാലത്തെ ചർമ്മ സംരക്ഷണത്തിന് ഡയറ്റിൽ ഉൾപ്പെടുത്താവുന്നതാണ് നട്ട്സും സീഡ്സും. ഇവയിൽ ഉയർന്ന അളവിൽ ഒമേഗ- 3 ഫാറ്റി ആസിഡ്, വിറ്റാമിൻ എ, വിറ്റാമിൻ ബി, വിറ്റാമിൻ ഇ, ധാതുക്കൾ, ആന്റി- ഓക്സിഡന്റുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഇവ ചർമ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുന്നതിനോടൊപ്പം, തിളക്കവും വർദ്ധിപ്പിക്കും.
ശൈത്യകാലത്ത് ആരോഗ്യം നിലനിർത്താനും, മുഖസൗന്ദര്യം വീണ്ടെടുക്കാനും സഹായിക്കുന്ന പച്ചക്കറിയാണ് ബ്രോക്കോളി. സാധാരണയായി ഭൂരിഭാഗം വീടുകളിലും ബ്രൊക്കോളി വാങ്ങാറില്ല. ഇവയിൽ അടങ്ങിയിരിക്കുന്ന സൾഫോറഫേൻ എന്ന ആന്റി- ഓക്സിഡന്റാണ് ചർമ്മത്തിന് ഏറെ ഗുണം ചെയ്യുന്നത്.
Post Your Comments