വിശപ്പടക്കുന്നതിന് വേണ്ടി മാത്രമാണോ നാം ഭക്ഷണം കഴിക്കുന്നത്? ഈ ചോദ്യത്തിന്മിക്കവരും അല്ല എന്നുതന്നെ ആയിരിക്കും ഉത്തരം നല്‍കുക. ഭക്ഷണം മിക്കവരുടെയും സന്തോഷം കൂടിയാണ്.
അതുകൊണ്ട് തന്നെ അല്പം ദുഖമോ നിരാശയോ വിരസതയോ തോന്നിയാല്‍ പോലും ഭക്ഷണത്തെ ആശ്രയിക്കുന്നവരും ഏറെയാണ്. എന്ത് കാരണം കൊണ്ടായാലും അമിതമായി ഭക്ഷണം കഴിക്കുന്നത് എപ്പോഴും ആരോഗ്യത്തിന് വെല്ലുവിളിയാണ്. ദഹപ്രശ്നങ്ങള്‍, ഗ്യാസ്, മലബന്ധം പോലുള്ള പല അനുബന്ധ പ്രയാസങ്ങളും ഇതുമൂലമുണ്ടാകാം. ഇത്തരത്തിലുള്ള പ്രശ്നങ്ങള്‍ ഒഴിവാക്കാനോ പരിഹരിക്കാനോ ചെയ്യാവുന്ന ചില കാര്യങ്ങളാണിനി പങ്കുവയ്ക്കുന്നത്.
അമിതമായി ഭക്ഷണം കഴിച്ചാല്‍, ഇതിന് ശേഷം അല്പാല്പമായി ചൂടുവെള്ളം കുടിക്കുന്നത് ഭക്ഷണം അധികമായതിന്റെ പ്രയാസങ്ങള്‍ പരിഹരിക്കും. അതുപോലെ തന്നെ ദഹനപ്രശ്നങ്ങള്‍ പരിഹരിക്കാനും ഇത് സഹായകമാണ്.
അമിതമായി കഴിച്ചതിന്റെ ബുദ്ധിമുട്ടുകളെ ലഘൂകരിക്കാൻ ഹെര്‍ബല്‍ ചായകളോ സ്പൈസുകളിട്ട വെള്ളമോ കഴിക്കുന്നതും നല്ലതാണ്. ജീരക വെള്ളം, ഇഞ്ചിച്ചായ, ഗ്രീൻ ടീ എന്നിവയെല്ലാം ഇതിനുദാഹരണമാണ്.
അമിതമായി കഴിക്കുന്നത് ദഹനപ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്നതിനാല്‍ തന്നെ ഇതിന് ശേഷം അടുത്ത ഭക്ഷണം ലളിതമാക്കാം. ഫ്രൂട്ട്സോ, ജ്യൂസുകളോ, സലാഡോ, ഓട്ട്സോ എല്ലാം ഇത്തരത്തില്‍ കഴിക്കാവുന്നതാണ്.
Post Your Comments