തിരുവനന്തപുരം: നഗരസഭകളില്‍ എട്ട് വിഭാഗങ്ങളിലായി 354 അധിക തസ്തികകള്‍ അടിയന്തരമായി സൃഷ്ടിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചതായി തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് അറിയിച്ചു.
Read Also: തൊഴില്‍ രഹിതരായ യുവജനങ്ങള്‍ക്ക് പ്രതിമാസം ആറായിരം രൂപ വീതം ധനസഹായം: വിശദീകരണവുമായി കേന്ദ്രം
അക്കൗണ്ട്‌സ് ഓഫീസര്‍-6, അക്കൗണ്ട്‌സ് അസിസ്റ്റന്റ്- 93, ഹെല്‍ത്ത് ഓഫീസര്‍-2, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍-51, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് I-5, ഗ്രേഡ് II- 6, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് I- 11, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് II- 180 എന്നിങ്ങനെയാണ് പുതിയ തസ്തികകള്‍ സൃഷ്ടിക്കുന്നത്.
വിവിധ നഗരസഭകളുടെയും മുന്‍സിപ്പല്‍ ചെയര്‍മെന്‍സ് ചേമ്പറിന്റെയും ആവശ്യം പരിഗണിച്ചാണ് സര്‍ക്കാര്‍ തീരുമാനം. കണക്കുകളും അക്കൗണ്ടുകളും കൃത്യമായി സൂക്ഷിക്കുന്നതിനും പരിശോധന നടത്തുന്നതിനും ആവശ്യമായ ജീവനക്കാരില്ലാത്തത് നഗരസഭകളുടെ സുതാര്യമായ പ്രവര്‍ത്തനങ്ങള്‍ക്ക് തടസം സൃഷ്ടിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് എല്ലാ കോര്‍പറേഷനുകളിലും അക്കൗണ്ട്‌സ് ഓഫീസര്‍, അക്കൗണ്ട്‌സ് അസിസ്റ്റന്റ് തസ്തികകളും മുന്‍സിപ്പാലിറ്റികളില്‍ അക്കൗണ്ട്‌സ് അസിസ്റ്റന്റ് തസ്തികയും സൃഷ്ടിക്കാന്‍ തീരുമാനിച്ചത്.
Post Your Comments