കോഴിക്കോട്: ആരോഗ്യ സർവ്വകലാശാല അഴിമതിയുടെ കേന്ദ്രമായെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ഗവ. ആയുർവേദ കോളജിൽ പരീക്ഷ ജയിക്കാത്തവർക്ക് ബിരുദം നൽകിയ സംഭവത്തിലാണ് അദ്ദേഹം സർവ്വകലാശാലക്കെതിരെ വിമർശനവുമായി രംഗത്തെത്തിയത്. എസ്എഫ്ഐ നേതൃത്വം നൽകിയ പട്ടിക അനുസരിച്ചാണ് ബിരുദം നൽകിയതെന്ന കോളേജിന്റെ വാദം ലജ്ജാകരമാണെന്ന് അദ്ദേഹം പറഞ്ഞു.
സിപിഎമ്മിന്റെയും പോഷക സംഘടനകളുടേയും നിയന്ത്രണത്തിലാണ് കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയെന്നതിന്റെ ഉദാഹരണമാണ് ആയുർവേദ കോളേജിന്റെ മറവിൽ നടന്ന സംഭവം. ഇത്തരം നിയമവിരുദ്ധ കാര്യങ്ങളെ എതിർക്കുന്നതുകൊണ്ടാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ മുഖ്യമന്ത്രിയും സർക്കാരും എതിർക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സംസ്ഥാനത്ത് വിദ്യാഭ്യാസരംഗത്ത് അഴിമതിയും സ്വജനപക്ഷപാതവും മാർകിസ്റ്റ് വൽക്കരണവുമാണ് നടക്കുന്നത്. ആയിരക്കണക്കിന് വിദ്യാർത്ഥികൾ ആശങ്കയിലാണെന്നും ഉന്നതവിദ്യാഭ്യാസ മേഖലയിലെ അഴിമതിക്കെതിരെ ബിജെപി പ്രക്ഷോഭം തുടരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
സർട്ടിഫിക്കറ്റ് തിരിച്ചുവാങ്ങിയത് കൊണ്ട് കാര്യമില്ല. കുറ്റക്കാർക്കെതിരെ നടപടിയാണ് വേണ്ടത്. ഭരിക്കുന്ന സർക്കാർ നേരിട്ട് നടത്തുന്ന അഴിമതിയെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണം. ജുഡീഷ്യൽ അന്വേഷണം നടത്തിയാൽ മാത്രമേ സത്യം തെളിയുകയുള്ളൂ. ആരോഗ്യവകുപ്പും ആരോഗ്യ സർവ്വകലാശാലയും കോളജ് അധികൃതരും ചേർന്ന് നടത്തിയ അഴിമതിയാണിതെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി.
Read Also: നിതി ആയോഗ്: ഈ കമ്പനികൾക്ക് കോടിക്കണക്കിന് രൂപയുടെ പ്രൊട്ടക്ഷൻ ലിങ്ക്ഡ് ഇൻസെന്റീവ് പ്രഖ്യാപിച്ചു
Post Your Comments