Latest NewsKeralaNews

തൊഴിലാളികളുടെ അവകാശങ്ങൾ കേന്ദ്ര സർക്കാർ കവരുകയാണ്: രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. തൊഴിലാളികളുടെ അവകാശങ്ങൾ കേന്ദ്ര സർക്കാർ കവരുകയാണെന്ന് അദ്ദേഹം പറഞ്ഞു. എട്ട് മണിക്കൂർ ജോലി, മിനിമം കൂലി, സംഘടിക്കാനുള്ള അവകാശം എന്നിവയെല്ലാം ഇല്ലാതാക്കുകയാണ്. സംസ്ഥാനത്തിന് അർഹമായ ജിഎസ്ടി വിഹിതംപോലും നിഷേധിക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി.

Read Also: ബഫര്‍ സോണ്‍ വിഷയത്തില്‍ ഗവര്‍ണര്‍ ഇടപെടുന്നു, നിയമ ലംഘനം ഉണ്ടായാല്‍ പരിശോധിക്കുമെന്ന് ആരിഫ് മുഹമ്മദ് ഖാന്‍

സംസ്ഥാനങ്ങളുടെ നഷ്ടം നികത്തുന്നതിന് അനുവദിച്ചിരുന്ന കേന്ദ്രവിഹിതം നിർത്തലാക്കി. വിഹിതം സംബന്ധിച്ച് കേന്ദ്ര സർക്കാരിന്റെ അവകാശവാദങ്ങൾ ഇവിടുത്തെ ചില പെട്ടിപ്പാട്ടുകാരും ആവർത്തിക്കുന്നു. കേന്ദ്ര സർവീസിലും പൊതുമേഖലാ സ്ഥാപനങ്ങളിലും തസ്തിക നികത്തുന്നില്ല. 10 ലക്ഷം തസ്തിക ഒഴിഞ്ഞുകിടക്കുന്നു. 82 ശതമാനം പേരാണ് അസംഘടിത മേഖലയിലുള്ളത്. അവരുടെ ജീവിതം അതീവ ദുരിതപൂർണമാണ്. ഇവിടെയാണ് കേരളത്തിന്റെ ബദൽ നയത്തിന്റെ പ്രസക്തി. സംരംഭക വർഷം പദ്ധതിയും പിഎസ്സിയും ലൈഫും തൊഴിലുറപ്പുമെല്ലാം ബദലിന്റെ ഭാഗമാണ്. ഇതിനെയെല്ലാം എതിർക്കുകയാണ് കേന്ദ്രം. കേരളം സാമൂഹ്യ സുരക്ഷാപദ്ധതികൾക്ക് അനാവശ്യമായി പണം ചെലവഴിക്കുകയാണെന്നാണ് കേന്ദ്രം പറയുന്നത്. ഇതിനായി കടമെടുക്കുന്നതുപോലും വിലക്കുന്നു. ഈ നിലപാട് തൊഴിലാളികൾ ചെറുത്തുതോൽപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

രാജ്യത്ത് കോൺഗ്രസ് തുടക്കമിട്ട ആഗോളവത്കരണം ബിജെപി അതിനേക്കാൾ തീവ്രമായാണ് നടപ്പാക്കുന്നത്. കേന്ദ്രസർക്കാരിന് കോർപ്പറേറ്റുകളോട് വല്ലാത്ത അഭിനിവേശമാണ്. പൊതുമേഖലകൾ സ്വകാര്യമേഖലയ്ക്ക് കൈമാറാനാണ് ശ്രമം. സംസ്ഥാനത്തിന് കടമെടുക്കാനുള്ള അർഹമായ വിഹിതം നിഷേധിക്കുന്ന നിലയും കേന്ദ്രത്തിന്റെ ഭാഗത്ത് നിന്നുമുണ്ടായി. 780 കോടി രൂപയുടെ കുടിശികയാണ് നിലവിൽ കേരളത്തിനുള്ളത്. അത് ഉടനെ നൽകും എന്ന പ്രസ്താവന കേന്ദ്രം നടത്തുമ്പോൾ, സംസ്ഥാനങ്ങളോട് കാട്ടുന്ന മറ്റ് അവഗണകൾ അതിന്റെ മറവിൽ നീതീകരിക്കാനാകുന്നവയല്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Read Also: ഹോസ്റ്റലുകള്‍ നൈറ്റ് ലൈഫിനുള്ള ടൂറിസ്റ്റ് ഹോമുകളല്ല, 25 വയസിലാണ് പക്വത വരുന്നത്, ആരോഗ്യ സര്‍വകലാശാല ഹൈക്കോടതിയില്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button