മണ്ണഞ്ചേരി: എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറിയായിരുന്ന കെ.എസ്. ഷാന്‍ കൊല്ലപ്പെട്ടതിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് നടത്തിയ അനുസ്മരണ സമ്മേളനത്തില്‍ പങ്കെടുത്ത ദേശീയ ഭാരവാഹികളടക്കം അഞ്ഞൂറോളം പേരെ പ്രതികളാക്കി പോലീസ് കേസെടുത്തു. സമ്മേളനത്തിനുപയോഗിച്ച ഉച്ചഭാഷിണികളും കസ്റ്റഡിയിലെടുത്തു. മണ്ണഞ്ചേരി പഞ്ചായത്തിന്റെ സ്വകാര്യ ബസ് സ്റ്റാന്‍ഡിലാണ് ഞായറാഴ്ച വൈകുന്നേരം സമ്മേളനം സംഘടിപ്പിച്ചത്. പരിപാടിയിൽ ഷാന്റെ പിതാവ് പങ്കെടുത്തു സംസാരിക്കുന്നതിന്റെ വീഡിയോ വൈറലായിരുന്നു.
എന്നാല്‍, പരിപാടിക്ക് പഞ്ചായത്തിന്റെ അനുവാദം തേടിയിരുന്നില്ലെന്ന് മണ്ണഞ്ചേരി ഇന്‍സ്‌പെക്ടര്‍ പി.കെ. മോഹിതും എസ്.ഐ. കെ.ആര്‍. ബിജുവും പറഞ്ഞു. അനധികൃതമായി സംഘം ചേര്‍ന്നതിനും പഞ്ചായത്ത് സ്ഥലത്ത് അതിക്രമിച്ചു കയറിയതിനുമാണ് കേസ്. ദേശീയ പ്രസിഡന്റ് എം.കെ. ഫൈസി, സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്റഫ് മൗലവി, ദേശീയ സെക്രട്ടറി ഫൈസല്‍ ഇസുദ്ദീന്‍, ദേശീയ കമ്മിറ്റിയംഗം പി.പി. മൊയ്തീന്‍കുഞ്ഞ്, സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരന്‍, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ റോയ് അറയ്ക്കല്‍, അജ്മല്‍ ഇസ്മായീല്‍, ആലപ്പുഴ ജില്ലാ പ്രസിഡന്റ് റിയാസ് പൊന്നാട്, ജില്ലാ ജനറല്‍ സെക്രട്ടറി എം. സാലിം, നവാസ് നൈന തുടങ്ങി അഞ്ഞൂറോളം പേരെയാണ് പ്രതി ചേര്‍ത്തത്.
Post Your Comments