പ്രമുഖ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ സാംസംഗിന്റെ ഏറ്റവും പുതിയ ഹാൻഡ്സെറ്റ് വിപണിയിൽ അവതരിപ്പിച്ചു. സാംസംഗ് ഗാലക്സി എ04 സ്മാർട്ട്ഫോണുകളാണ് വിപണിയിൽ പുറത്തിറക്കിയത്. ബഡ്ജറ്റ് റേഞ്ചിൽ സ്വന്തമാക്കാൻ സാധിക്കുന്ന ഈ ഹാൻഡ്സെറ്റിൽ ഒട്ടനവധി ഫീച്ചറുകളാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്. അവ എന്തൊക്കെയെന്ന് പരിചയപ്പെടാം.
6.5 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് ഇൻഫിനിറ്റി- വി ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്. ഒക്ട- കോർ എക്സിനോസ് 850 പ്രോസസറിൽ പ്രവർത്തിക്കുന്ന ഈ സ്മാർട്ട്ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം ആൻഡ്രോയ്ഡ് 12 ആണ്. ഡ്യുവൽ സിം സപ്പോർട്ട് നൽകിയിട്ടുണ്ട്. 50 മെഗാപിക്സൽ പ്രൈമറി സെൻസർ, 2 മെഗാപിക്സൽ ഡെപ്ത് സെൻസർ, 2 മെഗാപിക്സൽ മാക്രോ സെൻസർ എന്നിവയാണ് പിന്നിൽ നൽകിയിരിക്കുന്നത്. 5 മെഗാപിക്സലാണ് സെൽഫി ക്യാമറ.
Also Read: ബഫർ സോൺ: സംസ്ഥാന സർക്കാർ കേന്ദ്രത്തിന് സമർപ്പിച്ച ഭൂപടം പ്രസിദ്ധീകരിക്കും
4 ജിബി റാം പ്ലസ് 64 ജിബി ഇന്റേണൽ സ്റ്റോറേജിലാണ് ഈ സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണികൾ അവതരിപ്പിച്ചിരിക്കുന്നത്. കറുപ്പ്, പീച്ച്, പച്ച എന്നിങ്ങനെ മൂന്ന് കളർ വേരിയന്റിൽ വാങ്ങാൻ സാധിക്കും. സാംസംഗ് ഗാലക്സി എ04 സ്മാർട്ട്ഫോണുകളുടെ വിപണി വില 13,499 രൂപയാണ്.
Post Your Comments