KeralaLatest NewsNews

പ്രിയ വർഗീസിന്റെ നിയമനം: തീരുമാനം സ്‌ക്രൂട്നി കമ്മിറ്റിക്ക് വിട്ടു

കണ്ണൂർ: പ്രിയ വർഗീസിനെ സർവകലാശാലയിലെ അസോസിയേറ്റ് പ്രൊഫസറായി നിയമിക്കുന്ന കാര്യത്തിൽ തീരുമാനം എടുക്കാൻ വിഷയം സ്‌ക്രൂട്നി കമ്മിറ്റിക്ക് വിട്ടു. ഇന്ന് ചേർന്ന സർവകലാശാല സിന്റിക്കേറ്റ് യോഗത്തിലാണ് തീരുമാനം സ്‌ക്രൂട്ടിനി കമ്മിറ്റിയ്ക്ക് വിട്ടത്. പ്രിയ വർഗീസിന്റെ നിയമനവുമായി ബന്ധപ്പെട്ട തീരുമാനം പുന:പരിശോധിക്കണമെന്ന് നേരത്തെ കോടതി വ്യക്തമാക്കിയിരുന്നു.

Read Also: അഗ്‌നിയ്ക്ക് പിന്നാലെ ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈലായ പ്രളയ് വിന്യസിക്കാനൊരുങ്ങി ഇന്ത്യന്‍ സൈന്യം

പ്രിയ വർഗ്ഗീസിന് അസോസിയേറ്റ് പ്രൊഫസറാകാൻ യോഗ്യതയില്ലെന്നായിരുന്നു ഹൈക്കോടതി വിധി. ഈ വിധി ചർച്ച ചെയ്യുന്നതിന് വേണ്ടിയാണ് കണ്ണൂർ സർവകലാശാല സിൻഡിക്കേറ്റ് യോഗം ചേർന്നത്. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവരുടെ യോഗ്യതകൾ സർവകലാശാലയിലെ സ്‌ക്രൂട്‌നി കമ്മിറ്റി വീണ്ടും പരിശോധിക്കുന്നതാണ്.

പരിശോധനയിൽ പ്രിയ വർഗീസിന് യോഗ്യതയില്ലെന്ന് തെളിഞ്ഞാൽ രണ്ടാം റാങ്കുകാരനയായ ജോസഫ് സ്‌കറിയക്ക് ജോലി ലഭിക്കും. തസ്തികയിലേക്ക് വീണ്ടും അഭിമുഖം നടത്തില്ലെന്ന് കണ്ണൂർ സർവ്വകലാശാല വി സി ഗോപിനാഥ് രവീന്ദ്രൻ നേരത്തെ വ്യക്തമാക്കിയിരുന്നു.

Read Also: ഇതര സമുദായത്തിൽപെട്ടവരുടെ ഹിറ്റ് ലിസ്റ്റ് ഒരുക്കാൻ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയ്ക്ക് രഹസ്യ വിഭാഗം ഉണ്ടായിരുന്നു: എൻഐഎ

shortlink

Related Articles

Post Your Comments

Related Articles


Back to top button