ഡോക്ടറുടെ കുറിപ്പടി വായിച്ച് എഴുതിയിരിക്കുന്ന മരുന്നിന്റെ പേര് മനസിലാക്കുക എന്നത് പലരെയും ആശയക്കുഴപ്പത്തിലാക്കുന്ന പ്രശ്നം തന്നെയാണ്. വ്യക്തമല്ലാത്ത കൈ അക്ഷരങ്ങൾ വായിക്കണമെങ്കിൽ പ്രത്യേക വൈദഗ്ധ്യം തന്നെ ഈ മേഖലയിൽ ആവശ്യമാണ്. ചിലരുടെ കൈപ്പടകൾ മെഡിക്കൽ സ്റ്റോറുകൾക്ക് പോലും മനസിലാക്കാൻ കഴിയാറില്ല. എന്നാൽ, ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരവുമായി എത്തിയിരിക്കുകയാണ് ഗൂഗിൾ. ഡോക്ടർമാർ എഴുതുന്ന കുറിപ്പടികൾ വായിക്കാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെയുള്ള പ്രോഗ്രാമുകൾക്കാണ് ഗൂഗിൾ രൂപം നൽകിയിരിക്കുന്നത്. ഇവയെക്കുറിച്ച് കൂടുതൽ അറിയാം.
ഡോക്ടറുടെ കുറിപ്പടിയുടെ ചിത്രം മൊബൈലിൽ പകർത്തിയതിനു ശേഷം, ഗൂഗിൾ ലെൻസിന്റെ സേവനം പ്രയോജനപ്പെടുത്തിയാണ് പുതിയ സംവിധാനം പ്രവർത്തിക്കുന്നത്. കുഴയ്ക്കുന്ന കൈയക്ഷരങ്ങൾ പോലും വേഗത്തിൽ തിരിച്ചറിഞ്ഞ് മരുന്ന് ഏതാണെന്നുള്ള വിവരം ഗൂഗിൾ പറഞ്ഞുതരും. നിലവിൽ, ഈ ഫീച്ചർ പൊതുജനങ്ങളിലേക്ക് അവതരിപ്പിച്ചിട്ടില്ല. കമ്പനിയുടെ ഇന്ത്യൻ പദ്ധതികൾ പ്രഖ്യാപിക്കുന്ന ഗൂഗിൾ ഇന്ത്യ ഫോർ സമ്മേളനത്തിലാണ് പുതിയ പദ്ധതിയെ കുറിച്ചുള്ള വിവരങ്ങൾ ഗൂഗിൾ പങ്കുവെച്ചത്.
Post Your Comments