നല്ല ആരോഗ്യമുള്ള, കരുത്തുള്ള ശരീരം ഏത് പുരുഷന്റെയും സ്വപ്‌നമാണ്. ശരിയായ ഭക്ഷണത്തിലൂടെ നല്ല ആരോഗ്യമുള്ള ശരീരം നേടിയെടുക്കാന്‍ സാധിക്കും. പുരുഷന്‍റെ ലൈംഗികശേഷിയും ആരോഗ്യവും വര്‍ധിപ്പിക്കുന്ന നിരവധി ഭക്ഷണങ്ങളുണ്ട്. ഇവ ഏതൊക്കെ തരത്തില്‍ ആരോഗ്യത്തിന് സഹായിക്കുന്നുവെന്ന് പലര്‍ക്കും അറിയില്ല.
എന്തൊക്കെയാണ് പുരുഷന്മാര്‍ പതിവായി കഴിക്കേണ്ട ഭക്ഷണങ്ങളെന്നു നോക്കാം…
നട്സ് ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ആരോഗ്യകരമായ കൊഴുപ്പിന്‍റെ ഉറവിടമാണ് നട്സ്. ഇവ ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാനും ഹൃദ്രോഗങ്ങളെ ചെറുക്കാനും സഹായിക്കും. കൂടാതെ പുരുഷന്മാർ ദിവസവും നട്സ് കഴിക്കുന്നത് പ്രത്യുത്പാദന ശേഷി വര്‍ധിപ്പിക്കാനും സഹായിക്കും.
ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് ഹൃദയത്തിന്റെ ആരോഗ്യം വര്‍ധിപ്പിക്കും. ശരീരത്തിനാവശ്യമായ കൊഴുപ്പുകളിലൊന്നാണ് ഒമേഗ 3 ഫാറ്റി ആസിഡ്. ഇവ ശരീരത്തിനും തലച്ചോറിനും വളരെ പ്രയോജനം ചെയ്യുന്നവയാണ്. ഒമേഗ 3 ഫാറ്റി ആസിഡ് ഏറ്റവും കൂടുതല്‍ അടങ്ങിയ ഭക്ഷണമാണ് മത്സ്യം. അതിനാല്‍ മത്തി, ചൂര, സാല്‍മണ്‍ പോലെയുള്ള മത്സ്യങ്ങള്‍ കഴിക്കാം.
ദഹനസംവിധാനം ആരോഗ്യത്തോടെ ഇരിക്കേണ്ടത് പ്രതിരോധ സംവിധാനത്തിന്‍റെ കരുത്തിന് അത്യാവശ്യമാണ്. ഇതിനായി ദഹനസംവിധാനത്തിലെ നല്ല ബാക്ടീരിയകളുടെ വളര്‍ച്ചയ്ക്ക് സഹായിക്കുന്ന നാരുകള്‍ അടങ്ങിയ ഭക്ഷണം ധാരാളമായി കഴിക്കണം. കൂടുതല്‍ നാരുകള്‍ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് ഹൃദ്രോഗത്തിന്‍റെയും ടൈപ്പ് 2 പ്രമേഹത്തിന്‍റെയും സാധ്യതയും കുറയ്ക്കും. അതിനാല്‍ ഗ്രീന്‍പീസ്, ചിയ വിത്തുകള്‍, ഫ്ളാക്സ് സീഡുകള്‍, മത്തങ്ങ വിത്തുകള്‍ തുടങ്ങിയവ കഴിക്കാം.
പുരുഷന്മാര്‍ക്ക് മസില്‍ വളര്‍ച്ചയ്ക്കും ആരോഗ്യത്തിനുമെല്ലാം ദിവസവും മുട്ട കഴിക്കുന്നത് നല്ലതാണ്.
Post Your Comments