ബെയ്ജിംഗ്: കൊവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചതിന് പിന്നാലെ ചൈനയില്‍ കൊവിഡ് കേസുകളില്‍ വന്‍ വര്‍ധന. ചൈനയിലെ ആശുപത്രികള്‍ രോഗികളെകൊണ്ട് തിങ്ങി നിറഞ്ഞിരിക്കുകയാണെന്ന് ചൈനീസ് എപ്പിഡമോളജിസ്റ്റും ഹെല്‍ത്ത് എക്കണോമിസ്റ്റുമായ എറിക്ക് ഫീഗില്‍ അറിയിച്ചു.
Read Also:കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 67 കേസുകൾ
‘ആശുപത്രികള്‍ രോഗികളാല്‍ നിറഞ്ഞിരിക്കുകയാണ്. ചൈനയിലെ 60 ശതമാനം പേരും ലോകത്തെ 10 ശതമാനം പേരും അടുത്ത 90 ദിവസത്തിനകം കൊവിഡ് പിടിയിലമരും’- എറിക്ക് ട്വീറ്റ് ചെയ്തു.
ബെയ്ജിംഗിലെ ശ്മശാനങ്ങളെല്ലാം കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങളാല്‍ നിറഞ്ഞിരിക്കുകയാണെന്ന് വോള്‍ സ്ട്രീറ്റ് ജേണലും റിപ്പോര്‍ട്ട് ചെയ്തിരുന്നു.
എന്നാല്‍, ചൈന ഇതുവരെ ഈ വര്‍ഷം കൊവിഡ് ബാധിതരായവരുടെ കണക്കോ, മരണ നിരക്കോ പുറത്ത് വിട്ടിട്ടില്ല. ഡോംജാവോ ശ്മശാനം അധികൃതര്‍ നല്‍കിയ കണക്ക് പ്രകാരം പ്രതിദിനം 200 ഓളം മൃതദേഹങ്ങള്‍ എത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. തിരക്ക് മൂലം 2000 മൃതദേഹങ്ങളാണ് സംസ്‌കരിക്കാതെ കെട്ടിക്കിടക്കുന്നത്. 2020 ലേതിന് സമാനമായ സാഹചര്യത്തിലേക്കാണ് ചൈന നീങ്ങുന്നതെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.
Post Your Comments