ഖത്തർ ലോകകപ്പ് ഫൈനലിൽ അർജന്റീന ജയിച്ചതോടെ വിവസ്ത്രയായി യുവതി. ലോകമെമ്പാടുമുള്ള ടെലിവിഷൻ പ്രേക്ഷകർ കണ്ടുകൊണ്ടിരിക്കെയായിരുന്നു യുവതി ക്യാമറ കണ്ണുകൾക്ക് മുന്നിൽ സ്വയം വിവസ്ത്രയായത്. ഗൊൺസാലോ മോണ്ടീലിന്റെ പെനാൽറ്റികിക്ക്, ഫ്രാൻസിനു മേൽ പരാജയത്തിന്റെ കരിനിഴൽ വിരിച്ചതോടെയാണ് യുവതി തന്റെ ടീഷർട്ട് ഊരിയെറിഞ്ഞ് ലോകത്തിന് മുന്നിൽ നഗ്‌നത പ്രദർശിപ്പിച്ചത്. ഖത്തർ പൊലീസ് പിന്നീട് ഇവരെ കസ്റ്റഡിയിലെടുത്തു. അതേസമയം, അല്പവസ്ത്രധാരിയായി ലോകകപ്പ് വേദികളിലെത്തി വാർത്തകളിൽ ഇടം നേടിയ ക്രൊയേഷ്യൻ മോഡലിന് ലഭിച്ച ഇളവുകളൊന്നും ഈ യുവതിക്ക് കിട്ടില്ല എന്നാണ് റിപ്പോർട്ട്.
ആവേശത്തോടെ ക്യാമറക്ക് മുൻപിൽ ഉടുതുണി പറിച്ചെറിഞ്ഞ ആർജന്റീനിയൻ ആരാധികയെ ഖത്തർ പൊലീസ് പിടികൂടുകയായിരുന്നു. രാജ്യത്തിന്റെ സാംസ്കാരിക പൈതൃകത്തിന് നേരേ ഉയർത്തിയ വെല്ലുവിളിയായാണ് അധികൃതർ യുവതിയുടെ നീക്കത്തെ കാണുന്നത്. ഒരുപക്ഷെ ഇനിയവർക്ക് വിധിക്കുന്നത് ജയിൽ ശിക്ഷയാകാം. അർജന്റീനിയൻ ആരാധാകരുടെ വിജയാഘോഷങ്ങൾ ഒപ്പിയെടുക്കാൻ തിരിഞ്ഞ ക്യാമറക്കണ്ണുകൾക്ക് അവർ ആഗ്രഹിച്ചതിലും കൂടുതൽ നൽകിക്കൊണ്ടായിരുന്നു ഈ യുവതി നഗ്‌നത പ്രദർശനം നടത്തിയത്.
അതേസമയം, ഫൈനൽ മത്സരത്തിന് തൊട്ടുമുമ്പ് അർജന്റീനൻ മോഡലായ മറ്റൊരു യുവതി അർജന്റീന ജയിച്ചാൽ താൻ തെരുവിലൂടെ നഗ്നയായി ഓടുമെന്ന് പ്രഖ്യാപിച്ചിരുന്നു. ലൂസിയാന സലാസർ എന്ന യുവതിയായിരുന്നു ഈ പരസ്യ പ്രഖ്യാപനം നടത്തിയത്. ലൂസിയാന സലാസർ, അർജന്റീന കപ്പ് നേടിയാൽ താൻ നഗ്നയായി തെരുവിൽ ഓടുമെന്ന് പ്രഖ്യാപിച്ചു. ലോകകപ്പ് ജയിച്ചാൽ ഞാൻ അർജന്റീനയുടെ തെരുവിൽ നഗ്നയായി ഓടുമെന്നായിരുന്നു താരത്തിന്റെ പ്രഖ്യാപനം. 2010ൽ കോച്ച് ഡീഗോ മറഡോണയുടെ കാലത്തും യുവതി ഈ ഓഫർ വെച്ചിരുന്നെങ്കിലും അർജന്റീനയ്ക്ക് കപ്പ് നേടാനായിരുന്നില്ല
തികഞ്ഞ യാഥാസ്ഥികത്വം പുലർത്തുന്ന ഖത്തറിൽ ലോകകപ്പ് സംഘടിപ്പിച്ചത് വലിയൊരു വിഭാഗം ആരാധകരെ നിരാശയിലാഴ്‌ത്തിയിരുന്നു. നാലുവർഷത്തിലൊരിക്കൽ എത്തുന്ന ഫുട്ബോൾ മാമാങ്കം കേവലം മൈതാനത്തെ കളിയായി ഒതുങ്ങുകയായിരുന്നു ഇത്തവണ എന്നതും വാസ്തവമാണ്.
Post Your Comments