ബംഗളൂരു: സ്ത്രീ വിരുദ്ധ പരാമർശം നടത്തിയ നടന് നേരെ ചെരുപ്പേറുമായി ജനങ്ങൾ. കന്നട നടൻ ദർശന് നേരെയാണ് ജനങ്ങൾ ചെരുപ്പെറിഞ്ഞത്. ദർശന്റെ പുതിയ ചിത്രമായ ക്രാന്തിയുടെ പ്രൊമോഷൻ പരിപാടിയിൽ പങ്കെടുക്കുന്നതിനിടെയാണ് സംഭവം.
Read Also: ‘ചെഗുവേര ലോകം കൈയ്യിൽ ആക്കിയവനെങ്കിൽ മെസ്സി ലോകം കാൽക്കീഴിൽ ആക്കിയവൻ’: വി.കെ പ്രശാന്ത്
തന്റെ പുതിയ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി നൽകിയ ഇന്റർവ്യൂവിലാണ് ദർശൻ സത്രീ വിരുദ്ധ പരാമർശം നടത്തിയത്. ഭാഗ്യദേവത എല്ലായ്‌പ്പോഴും വാതിലിൽ മുട്ടണമെന്നില്ല. അവൾ മുട്ടുമ്പോൾ അവളെ ബലമായി കിടപ്പുമുറിയിലേക്ക് വലിച്ചിഴയ്ക്കണമെന്നും തുടർന്ന് നഗ്നയാക്കണെമെന്നുമാണ് ദർശൻ പറഞ്ഞത്. അവൾക്ക് വസ്ത്രങ്ങൾ നൽകിയാൽ അവൾ പുറത്തുപോകുമെന്നും ദർശൻ വ്യക്തമാക്കിയിരുന്നു. ഈ സ്ത്രീ വിരുദ്ധ പരാമർശങ്ങൾ വലിയ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു.
സംഭവത്തിന് പിന്നാലെ നിരവധി പേർ ദർശനെതിരെ രംഗത്തെത്തിയിരുന്നു. താരം മാപ്പ് പറയണമെന്നാണ് പ്രതിഷേധക്കാർ പറയുന്നത്.
Read Also: ആദ്യം എന്നെയായിരുന്നു ഇപ്പോൾ മകളെയും, അയാളുടെ ഫോണിൽ മുഴുവൻ എന്റെ ചിത്രങ്ങളായിരുന്നു: പ്രവീണ
Post Your Comments