ലക്നൗ: ഉത്തരേന്ത്യയില്‍ കനത്ത മൂടല്‍ മഞ്ഞ്. ശൈത്യകാലത്തില്‍ കടുത്ത മൂടല്‍മഞ്ഞ് രൂപപ്പെട്ടതോടെ ഉത്തരേന്ത്യന്‍ സംസ്ഥാങ്ങളില്‍ വാഹനാപകടം വര്‍ദ്ധിച്ചു. വേഗതയില്‍ വാഹനങ്ങള്‍ പോകുന്ന തിനാല്‍ ദേശീയ പാതകളിലാണ് കൂട്ടയിടി നടക്കുന്നത്. ആരും മരണപ്പെട്ടതായി റിപ്പോര്‍ട്ടില്ല. 30 ലേറെ പേര്‍ക്കാണ് വിവിധ അപകടങ്ങളിലായി പരിക്കേറ്റിട്ടുള്ളത്.
Read Also: ‘ചെഗുവേര ലോകം കൈയ്യിൽ ആക്കിയവനെങ്കിൽ മെസ്സി ലോകം കാൽക്കീഴിൽ ആക്കിയവൻ’: വി.കെ പ്രശാന്ത്
പരിക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പ്രധാന നഗരങ്ങളിലെല്ലാം ദേശീയ പാതയിലേയ്ക്ക് പ്രവേശിക്കുന്ന സ്ഥലങ്ങളില്‍ പോലീസ് മുന്നറിയിപ്പ് നല്‍കുന്നതായും ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ഉത്തര്‍പ്രദേശ്-ഡല്‍ഹി-ഹരിയാന ദേശീയ പാതകളിലാണ് രണ്ടു ഡസനിലേറെ വാഹനങ്ങള്‍ കൂട്ടിയിടിച്ചത്. ഇന്ന് പുലര്‍ച്ചയും രാവിലേയുമായി കൂട്ടിയിടി നടന്നത്. കാറുകള്‍ക്കും ലോറി കള്‍ക്കും ചെറുവാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചതായാണ് റിപ്പോര്‍ട്ട്. കനത്ത മൂടല്‍ മഞ്ഞില്‍ പലയിടത്തും വാഹനങ്ങള്‍ കാണാന്‍ സാധിക്കുന്നില്ലെന്നത് അപകടം വര്‍ദ്ധിപ്പിച്ചു.
Post Your Comments