Latest NewsKeralaNewsTechnology

5ജി സേവനങ്ങൾക്ക് നാളെ മുതൽ സാക്ഷ്യം വഹിക്കാനൊരുങ്ങി കേരളവും, കൂടുതൽ വിവരങ്ങൾ അറിയാം

2022 ഒക്ടോബറിലാണ് രാജ്യത്ത് 5ജി സേവനങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കമിട്ടത്

കൊച്ചി: കേരളീയരുടെ കാത്തിരിപ്പിന് വിരാമമിട്ട് പ്രമുഖ സ്വകാര്യ ടെലികോം സേവന ദാതാവായ റിലയൻസ് ജിയോ. റിപ്പോർട്ടുകൾ പ്രകാരം, കേരളത്തിൽ 5ജിയുടെ ആദ്യ ഘട്ട സേവനത്തിന് നാളെ മുതലാണ് തുടക്കമാകുക. റിലയൻസിന്റെ ട്രൂ 5ജി സേവനമാണ് ഉപയോക്താക്കളിലേക്ക് എത്തുന്നത്. നിലവിൽ, കൊച്ചി നഗരസഭയ്ക്ക് കീഴിലെ തിരഞ്ഞെടുത്ത മേഖലകളിൽ മാത്രമാണ് 5ജി ലഭ്യമാകുക. ആദ്യ ഘട്ട 5ജി സേവനത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിലൂടെ നിർവഹിക്കുന്നതാണ്.

2022 ഒക്ടോബറിലാണ് രാജ്യത്ത് 5ജി സേവനങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കമിട്ടത്. ഒക്ടോബറിൽ ദില്ലി, മുംബൈ, കൊൽക്കത്ത, വാരണാസി തുടങ്ങിയ നഗരങ്ങളിലാണ് 5ജി സേവനം ആരംഭിച്ചത്. 2023 ഡിസംബറോടെ രാജ്യത്തുടനീളം 5ജി സേവനങ്ങൾ ഉറപ്പുവരുത്താനാണ് റിലയൻസ് ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായാണ് കേരളത്തിലും 5ജി സേവനങ്ങൾ ആരംഭിക്കുന്നത്.

Also Read: വാട്സ്ആപ്പിൽ വീണ്ടും വല വിരിച്ച് തട്ടിപ്പുകാർ, ഇത്തവണ റിപ്പോർട്ട് ചെയ്തത് ഗുരുതര പ്രശ്നം

shortlink

Related Articles

Post Your Comments

Related Articles


Back to top button