ആഭ്യന്തര സൂചികകൾ മുന്നേറിയതോടെ നേട്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി. കഴിഞ്ഞ രണ്ട് സെഷനുകളിൽ നഷ്ടം നേരിട്ട വിപണി ഇന്ന് മുന്നേറ്റം കൈവരിക്കുകയായിരുന്നു. സെൻസെക്സ് 468.38 പോയിന്റാണ് ഉയർന്നത്. ഇതോടെ, സെൻസെക്സ് 61,806.19- ൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 507.11 പോയിന്റ് നേട്ടത്തിൽ 18,420.45- ലാണ് വ്യാപാരം അവസാനിപ്പിച്ചത്. അതേസമയം, ഏഷ്യയിലെ സിയോൾ, ടോക്കിയോ, ഷാങ്ഹായ്, ഹോങ്കോംഗ് എന്നിവിടങ്ങളിലെ ഇക്വിറ്റി വിപണികൾ നഷ്ടത്തിലാണ് വ്യാപാരം അവസാനിച്ചത്.
ഇന്ന് നിരവധി കമ്പനികളാണ് ഓഹരി വിപണിയിൽ മികച്ച പ്രകടനം കാഴ്ചവെച്ചത്. മഹീന്ദ്ര ആൻഡ് മഹീന്ദ്ര, പവർഗ്രിഡ്, ഭാരതി എയർടെൽ, ബജാജ് ഫിൻസെർവ്, എച്ച്ഡിഎഫ്സി, ഹിന്ദുസ്ഥാൻ യൂണിലിവർ, റിലയൻസ് ഇൻഡസ്ട്രീസ്, ബജാജ് ഫിനാൻസ്, നെസ്‌ലെ, ടൈറ്റൻ, ഐടിസി തുടങ്ങിയവയുടെ ഓഹരികൾ സെൻസെക്സിൽ മുന്നേറി. അതേസമയം, ടാറ്റ കൺസൾട്ടൻസി സർവീസസ്, ഇൻഫോസിസ്, ടാറ്റ മോട്ടോഴ്‌സ്, ഇൻഡസ്ഇൻഡ് ബാങ്ക് തുടങ്ങിയവയുടെ ഓഹരികൾക്ക് നേരിയ തോതിൽ മങ്ങലേറ്റു.
Also Read: ഷോറൂമിൽ വിൽപ്പനക്ക് വെച്ച കാർ കത്തി: ഒഴിവായത് വൻ അപകടം
Post Your Comments