CinemaMollywoodLatest NewsKeralaNewsEntertainment

ഫിലിം ഫെസ്റ്റിവലിൽ ഉദ്ഘാടകനായി അടൂര്‍: തന്റെ സിനിമ പിന്‍വലിക്കുന്നുവെന്ന് ജിയോ ബേബി

കണ്ണൂർ: കേരള ചലച്ചിത്ര അക്കാദമി തളിപ്പറമ്പില്‍ സംഘടിപ്പിക്കുന്ന ഹാപ്പിനെസ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ഉദ്ഘാടകനായി സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ എത്തുന്നതിൽ പ്രതിഷേധം അറിയിച്ച് സംവിധായകൻ ജിയോ ബേബി. മേളയിൽ പ്രദർശിപ്പിക്കാനിരുന്ന ‘ഫ്രീഡം ഫൈറ്റ്’ എന്ന തന്റെ ചിത്രം പിൻവലിച്ചാണ് ജിയോ ബേബി തന്റെ പ്രതിഷേധം അറിയിച്ചത്.

ജാതിവിവേചനവുമായി ബന്ധപ്പെട്ട ആരോപണം നേരിടുന്ന കെ.ആര്‍. നാരായണന്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വല്‍ സയന്‍സ് ആന്‍ഡ് ആര്‍ട്‌സിലെ .ഡയറക്ടര്‍ ശങ്കര്‍ മോഹനെ പിന്തുണയ്ക്കുന്ന നിലപാടാണ് ചെയര്‍മാന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ സ്വീകരിക്കുന്നതെന്നാണ് വിദ്യാർത്ഥികൾ പറയുന്നത്. ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഏകാധിപത്യ ഭരണം നടത്തി കുട്ടികളുടെ ഭാവി നശിപ്പിക്കുന്ന അടൂര്‍ ഗോപാലകൃഷ്ണന്‍ മേളയുടെ ഉദ്ഘാടകന്‍ ആവുന്നതില്‍ പ്രധിഷേധിച്ചാണ് തന്റെ സിനിമ പിന്‍വലിക്കുന്നതെന്ന് ജിയോ ബേബി ഫേസ്‌ബുക്കിൽ കുറിച്ചു.

ജിയോ ബേബിയുടെ ഫേസ്‌ബുക്ക് പോസ്റ്റ്:

Freedom Fight സ്വാതന്ത്ര്യ സമരം എന്ന ഞങ്ങളുടെ സിനിമ Happiness international film featival ൽ തിരഞ്ഞെടുക്കപെട്ടിട്ടുള്ളതാണ്. സിനിമ Happiness international film നിന്നും ഞങ്ങൾ പിൻവലിക്കുകയാണ്. ഇത്ര അധികം ആരോപണങ്ങൾ നേരിടുന്ന , KR നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ഏകാധിപതി ഭരണം നടത്തി കുട്ടികളുടെ ഭാവി നശിപ്പിക്കുന്ന അടൂർ ഗോപാലകൃഷ്ണൻ മേളയുടെ ഉദ്ഘാടകൻ ആവുന്നതിൽ പ്രധിഷേധിച്ചാണ് സിനിമ പിൻവലിക്കുന്നത്. സർക്കാരിന്റെ / ചലച്ചിത്ര അക്കാദമിയുടെ ഈ തീരുമാനത്തെ ശക്തമായി എതിർക്കുന്നു. KR നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യട്ട് ചെയർമാൻ അടൂർ ഗോപാലകൃഷ്ണൻ ഡയറക്ടർ ശങ്കർ മോഹൻ ഇവർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കണം എന്നും ആവശ്യപ്പെടുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button