തിരുവനന്തപുരം: ലോകകപ്പ് ഫുട്‌ബോൾ വിജയികളായ അർജന്റീനയ്ക്ക് അഭിനന്ദനങ്ങൾ അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. തന്റെ കരിയറിലെ ഏറ്റവും അമൂല്യമായ നേട്ടം കൈവരിച്ചാണ് വിശ്വ ഫുട്‌ബോളർ ലയണൽ മെസ്സി അർജന്റീനയെ വിജയത്തിലേക്ക് നയിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
പിന്നിൽ നിന്നും തിരിച്ചു വന്നു പൊരുതിയ ഫ്രാൻസ് ഫൈനൽ മത്സരം ആവേശോജ്ജ്വലമാക്കി. അവസാന നിമിഷം വരെ ഉദ്വേഗജനകമായ മത്സരം ഖത്തർ ലോകകപ്പിനെ ഫിഫ ലോകകപ്പിലെ സമുജ്ജ്വലമായ അധ്യായമാക്കി മാറ്റി. ഫുട്‌ബോൾ എന്ന മനോഹരമായ കളിയുടെ അതുല്യ ആവിഷ്‌കാരങ്ങളാണ് ഈ ടൂർണമെന്റിലുടനീളം കണ്ടത്. പങ്കെടുത്ത എല്ലാവർക്കും ആശംസകൾ നേരുന്നുവെന്നും ഇനി അടുത്ത ലോകകപ്പിനായി നമ്മൾ ഫുട്‌ബോൾ പ്രേമികൾക്കു കാത്തിരിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read Also: ഐസ്ക്രീം നല്കാൻ വീട്ടിലെത്തി യുവതിയെ പീഡിപ്പിച്ചു, ഭീഷണിപ്പെടുത്തി 90 ലക്ഷം കവർന്നു: പ്രതി പിടിയിൽ
Post Your Comments