
ഇസ്ലാമബാദ്: ഇന്ത്യക്കെതിരെ ആണവാക്രമണം നടത്തുമെന്ന ഭീഷണിയുമായി പാക് മന്ത്രി ഷാസിയ മാരി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ പാക് വിദേശകാര്യ മന്ത്രി ബിലാവല്‍ ഭൂട്ടോയുടെ പരാമര്‍ശത്തെ പിന്തുണച്ച് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഷാസിയ മാരിയുടെ പരാമര്‍ശം.
പാകിസ്ഥാന്‍ ആണവശക്തിയാണെന്ന കാര്യം ഇന്ത്യ മറക്കരുതെന്നും നമ്മളെ അടിച്ചാല്‍ പാകിസ്ഥാനും തിരിച്ചടിച്ചായിരിക്കും മറുപടി നല്‍കുകയെന്നും ഷാസിയ പറഞ്ഞു. പാകിസ്ഥാന് എങ്ങനെ മറുപടി നല്‍കണമെന്ന് അറിയാമെന്നും ഒരു ചെകിട്ടത്തടിച്ചാല്‍ മറ്റേ ചെകിട് കാട്ടിക്കൊടുക്കുന്ന രാജ്യമല്ല പാകിസ്ഥാനെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
‘ഒടുക്കത്തെ പ്രണയം കാവിയോട്’ കാവി നിറത്തിലുള്ള ടോയ്ലെറ്റ് പേപ്പറുമായി സന്ദീപാനന്ദഗിരി: വിമർശനം
ഇന്ത്യയിലെ മുസ്ലീങ്ങളെ ലക്ഷ്യമാക്കി ആസൂത്രിതമായ ഗൂഢാലോചന നടക്കുന്നുണ്ടെന്നും അവരെ തീവ്രവാദവുമായി ബന്ധപ്പെടുത്തുകയാണെന്നും മോദി സര്‍ക്കാരിനെ കടന്നാക്രമിച്ചുകൊണ്ട് അവര്‍ പറഞ്ഞു. ‘മോദി സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം മതേതര ഇന്ത്യ ഹിന്ദുത്വത്തിന്റെ കാല്‍പ്പാടുകളാണ് പിന്തുടരുന്നത്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ അവിടെ രക്തം ചിന്തി,’ ഷാസിയ പറഞ്ഞു.
Post Your Comments