Latest NewsKeralaNews

ഫ്ളക്സ് ബോര്‍ഡുകളോ റാലികളോ കണ്ട് ജനം വോട്ടുചെയ്യില്ല, സംസ്ഥാന ബിജെപി നേതാക്കള്‍ ഇത് മനസിലാക്കണം: ജേക്കബ് തോമസ്

ശബരിമല പ്രക്ഷോഭമാണ് കെ സുരേന്ദ്രനെ ബിജെപി സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് നയിച്ചത്,അദ്ദേഹമായിരുന്നു ബെസ്റ്റ് ചോയ്‌സ്, സുരേന്ദ്രനെ മാറ്റിയാല്‍ പിന്നെ ആരാണ് ഉള്ളത്

കൊച്ചി: സംസ്ഥാനത്തെ ബിജെപി നേതൃത്വം പരാജയമാണെന്ന വിലയിരുത്തലുമായി
മുന്‍ വിജിലന്‍സ് ഡയറക്ടറും റിട്ടയേഡ് ഐപിഎസ് ഓഫീസറുമായ ജേക്കബ് തോമസ്. ബഹുഭൂരിപക്ഷം നേതാക്കള്‍ക്കും ജനങ്ങളുമായി ബന്ധമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Read Also: ബ്രിട്ടനു പിന്നാലെ അയല്‍ രാജ്യമായ അയര്‍ലാന്‍ഡിലും ഇന്ത്യന്‍ വംശജന്‍ പ്രധാനമന്ത്രി പദത്തില്‍

‘ഫ്‌ളക്‌സ് ബോര്‍ഡുകളിലും പബ്ലിക് ഷോകളിലും നിറഞ്ഞു നില്‍ക്കാനാണ് അവര്‍ക്ക് താല്‍പ്പര്യം. ഫ്‌ളക്‌സ് ബോര്‍ഡുകളോ റാലികളോ കണ്ട് ജനം വോട്ടുചെയ്യില്ല. അത് അവര്‍ മനസ്സിലാക്കണം, ജേക്കബ് തോമസ് പറഞ്ഞു.

‘ബിജെപിക്ക് താഴേത്തട്ടില്‍ ബന്ധമില്ല. സാധാരണക്കാരുടെ പ്രശ്നങ്ങള്‍ അറിയുന്ന ലോക്കല്‍ നേതാക്കളുണ്ടാകേണ്ടതുണ്ട്. എങ്കില്‍ മാത്രമേ ബിജെപിക്ക് ജനങ്ങള്‍ക്കിടയില്‍ സ്വീകാര്യതയുണ്ടാകൂ’, അദ്ദേഹം വ്യക്തമാക്കി.

‘ആര്‍എസ്എസ് ഇടപെടുമ്പോള്‍ മാത്രമാണ് ബിജെപി സംസ്ഥാന നേതൃത്വം തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന് സജീവമാകുന്നത്. ഇതും ബിജെപിയുടെ തോല്‍വിക്ക് ഘടകമാണ്. നിയമസഭ തെരഞ്ഞെടുപ്പും പാര്‍ലമെന്റ് തെരഞ്ഞെടുപ്പും വ്യത്യസ്തമാണ്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് കൂടുതല്‍ സാധ്യതയുണ്ട്. ക്രൈസ്തവ സമൂഹത്തിനിടയില്‍ ബിജെപിക്ക് മുന്‍കാലത്തേക്കാള്‍ പിന്തുണയേറി’, ജേക്കബ് തോമസ് പറഞ്ഞു.

‘ശബരിമല പ്രക്ഷോഭമാണ് കെ സുരേന്ദ്രന്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് ആകുന്നതില്‍ സുപ്രധാന പങ്കുവഹിച്ചത്. അന്നത്തെ സമയത്ത് അദ്ദേഹമായിരുന്നു ബെസ്റ്റ് ചോയ്സ്. സുരേന്ദ്രനെ മാറ്റിയാല്‍ പിന്നെ ആരാണ് ഉള്ളത്’, ജേക്കബ് തോമസ് ചോദിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button